ന്യൂഡൽഹി: താൻ 10 വർഷം ഭരിച്ചപ്പോൾ ചൈനയെ നിലക്ക് നിർത്തിയെന്നും രാജ്യത്തിൻറെ അന്തസ്സ് കാത്തു സൂക്ഷിച്ചെന്നും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. രാജ്യത്തിന്റെ അതിർത്തിയിൽ ചൈന കുത്തിയിരിക്കുകയാണെന്നും ബിജെപി സർക്കാർ പരാജയമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നടന്ന രാഷ്ട്രീയ കുത്തിത്തിരുപ്പാണ് മൻമോഹൻ സിംഗ് നടത്തിയതെന്ന് സോഷ്യൽ മീഡിയ തിരിച്ചു മറുപടി പറഞ്ഞു.
ചൈനയുമായുള്ള പ്രശ്നവും ചൈന ഇന്ത്യയുടെ സ്ഥലങ്ങൾ കൈവശപ്പെടുത്തിയതും മുൻ പ്രതിരോധമന്ത്രി എകെ ആന്റണി പാർലമെന്റിൽ പറയുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് സോഷ്യൽ മീഡിയയുടെ പരിഹാസം. അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയെ ബിജെപി അപമാനിക്കുകയാണെന്നും മൻമോഹൻ സിങ് പറഞ്ഞു. സുരക്ഷാ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി ഛന്നിയുടെ ഹെലികോപ്റ്റർ തടഞ്ഞെന്നും മൻമോഹൻ ചൂണ്ടിക്കാട്ടി. 2014 ൽ രാഹുൽ ഗാന്ധിയുടെ പ്രചാരണം നടന്നപ്പോൾ നരേന്ദ്രമോദിയുടെ ഹെലികോപ്റ്റർ തടഞ്ഞതിനെ കുറിച്ചാണ് സോഷ്യൽ മീഡിയ തിരിച്ചു ചോദിക്കുന്നത്.
മൻമോഹൻ സിങിന്റെ ഭരണകാലത്ത് നടന്ന അഴിമതിയും ഇന്ത്യയുടെ സാമ്പത്തിക അസ്ഥിരതയും പലരും ചൂണ്ടിക്കാണിക്കുന്നു. അതിൽ നിന്ന് ഇന്ത്യയെ ഇത്ര വലിയ കൊറോണ പ്രതിസന്ധിയിലും മോദി സർക്കാർ കൈപിടിച്ചുയർത്തിയത് മറക്കരുതെന്നും മറുപടി പറയുന്നു. രാജ്യത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും രൂക്ഷമാണ് എന്നും മൻമോഹൻ പറഞ്ഞിരുന്നു, എന്നാൽ ഏറ്റവും കൂടുതൽ പുതിയ സംരംഭം തുടങ്ങിയ അഞ്ചു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടം പിടിച്ചതും സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി.
Post Your Comments