ഷാർജ: ആഫ്രിക്കയ്ക്ക് പുറത്തുള്ള ലോകത്തെ ഏറ്റവും വലിയ സഫാരി പാർക്കായ ഷാർജ സഫാരി തുറന്നു നൽകി. ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പാർക്കിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ട് സ്‌ക്വയർ കിലോമീറ്ററാണ് ഷാർജ സഫാരിയുടെ വിസ്തീർണ്ണം.
Read Also: ‘താമരക്കണ്ണനുറങ്ങേണം’, പ്രതിഷേധവുമായെത്തിയ കോൺഗ്രസ് പ്രവർത്തകർ രാജ്യസഭയിൽ കിടന്നുറങ്ങിപ്പോയി
ഗോൾഡ്, സിൽവർ, ബ്രോൺസ് എന്നിങ്ങനെ മൂന്ന് തരത്തിലുള്ള ടിക്കറ്റുകളാണ് സഫാരിയിലുള്ളത്. ലക്ഷ്വറി വാഹനങ്ങൾ ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് ഗോൾഡ് ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഗോൾഡ് ടിക്കറ്റ് ഉപയോഗിച്ചുള്ള ടൂറുകൾ. ഗോൾഡ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ എല്ലാ സഫാരി പ്രദേശങ്ങളും സന്ദർശിക്കാം. ഇവർക്ക് ഒരു പ്രൈവറ്റ് ഗൈഡിന്റെ സേവനവും ലഭ്യമാക്കും.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 275 ദിർഹമാണ് ഗോൾഡ് ടിക്കറ്റിന്റെ നിരക്ക്. 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 120 ദിർഹവും ആറ് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 1500 ദിർഹവും ഒമ്പത് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 2250 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. പതിനഞ്ച് പേർ അടങ്ങുന്ന സംഘങ്ങൾക്ക് 3500 ദിർഹമാണ് നിരക്ക്.
സാധാരണ ബസ് ഉപയോഗിച്ചുള്ള സഫാരി ടൂർ ആണ് സിൽവർ ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. അഞ്ച് മുതൽ ആറ് മണിക്കൂർ വരെ നീണ്ട് നിൽക്കുന്നതാണ് ഇത്തരം ടൂറുകൾ. സിൽവർ ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘സെറെൻഗേറ്റി’ എന്ന സഫാരി പ്രദേശം ഒഴികെയുള്ള ഇടങ്ങൾ സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.
12 വയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 ദിർഹമാണ് ടിക്കറ്റ് നിരക്ക്. 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 50 ദിർഹവും ഇരുപത് ആളുകളിൽ കൂടുതലുള്ള ടൂറിസ്റ്റ് സംഘങ്ങൾക്ക് ഒരാൾക്ക് 100 ദിർഹം (12 വയസിന് മുകളിൽ പ്രായമുള്ളവർക്ക്; 3 മുതൽ 12 വരെ പ്രായമുള്ളവർക്ക് 25 ദിർഹം) എന്ന പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭിക്കും.
കാൽനടയായുള്ള സഫാരി ടൂർ ആണ് ബ്രോൺസ് ടിക്കറ്റ് എടുക്കുന്ന സന്ദർശകർക്ക് ലഭിക്കുന്നത്. ഈ ടിക്കറ്റ് വെച്ച് രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ സഫാരി പാർക്കിൽ സഞ്ചരിക്കാം. ബ്രോൺസ് ടിക്കറ്റ് എടുക്കുന്നവർക്ക് ഷാർജ സഫാരിയിലെ ‘ഇൻ ടു ആഫ്രിക്ക’ എന്ന സഫാരി പ്രദേശം സന്ദർശിക്കുന്നതിനാണ് അനുവദിക്കുന്നത്.
Post Your Comments