Latest NewsIndia

ഭീകര സംഘടനകളും തീവ്രവാദികളും കോൺഗ്രസിന് കീഴിൽ തഴച്ചു വളരുന്നു: പോപ്പുലർ ഫ്രണ്ട് റാലിക്കെതിരെ ബിജെപി

ന്യൂഡൽഹി: ഭീകര സംഘടനകളും തീവ്രവാദികളും കോൺഗ്രസിന് കീഴിൽ സുഖമായി തഴച്ചു വളരുന്നുവെന്ന് ബിജെപി. കേന്ദ്രമന്ത്രി പ്രഹ്ലാദ് പട്ടേൽ ആണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്.

രാജസ്ഥാനിലെ കോട്ടയിൽ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ റാലിക്ക് സർക്കാർ അനുമതി നൽകിയതിൽ പ്രതിഷേധിക്കുകയായിരുന്നു പ്രഹ്ലാദ് പട്ടേൽ. കോട്ടയിലാണ് റാലി നടത്താൻ പോപ്പുലർ ഫ്രണ്ട് പദ്ധതിയിടുന്നത്. കോൺഗ്രസ് ഭരണത്തിൽ വന്നാൽ, ഭീകരർക്കും രാജ്യവിരുദ്ധ ആർക്കും ശക്തി പ്രാപിക്കാൻ നല്ല അവസരമാണ് ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

‘അഹിംസ സിദ്ധാന്തത്തിന്റെ പ്രചാരകനായ മഹാത്മാ ഗാന്ധിയുടെ നാമത്തിൽ നടത്തുന്ന കോൺഗ്രസ് പാർട്ടിയുടെ നേതാക്കന്മാർക്ക്, എങ്ങനെയാണ് ഇങ്ങനെയുള്ള അക്രമ സംഘടനകളെ പിന്തുണയ്ക്കാൻ കഴിയുക?’ പട്ടേൽ ചോദിച്ചു. ഹിജാബ് വിഷയം എരീതിയിൽ എണ്ണയൊഴിച്ചതു പോലെ കത്തിച്ചു നിർത്തുന്നതു തന്നെ പോപ്പുലർ ഫ്രണ്ട് പോലെ ഒരു വ്യാജ സംഘടനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button