CinemaMollywoodLatest NewsKeralaNewsEntertainment

മമ്മൂട്ടി എട്ടാമത്തെ ലോകാത്ഭുതമാണെന്ന് നടൻ നിസ്താര്‍ സേട്ട്

മെഗാസ്റ്റാർ മമ്മൂട്ടിയെ വാനോളം പുകഴ്ത്തി നടന്‍ നിസ്താര്‍ സേട്ട്. എട്ടാമത്തെ ലോകമഹാത്ഭുതം ആണ് മമ്മൂട്ടിയെന്ന് അദ്ദേഹം പറയുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഭീഷ്മ പര്‍വത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കേരളകൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മമ്മൂട്ടിയെ പുകഴ്ത്തി സംസാരിച്ചത്. മമ്മൂട്ടിയുമായുള്ള ലൊക്കേഷൻ അനുഭവങ്ങളും നടൻ പങ്കുവെക്കുന്നുണ്ട്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

‘ലോക മഹാത്ഭുതം ഏഴെന്നാണ് ഞാന്‍ പഠിച്ചത്. എന്നാല്‍ എട്ടാമത്തെ മമ്മൂട്ടിയാണെന്ന് ഞാന്‍ പറയും. ലോക സിനിമയില്‍ ഇങ്ങനെ ഓരാള്‍ ഉണ്ടാവില്ല. സെറ്റിലും മറ്റും എല്ലാവരേയും സഹായിക്കുന്ന വ്യക്തിയാണ് മമ്മൂക്ക.ഭക്ഷണ കൊണ്ടു വന്നാല്‍ എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കും. മറ്റുള്ളവരെ അറിയിച്ച് കൊണ്ട് സഹായിക്കുന്ന വ്യക്തയല്ല അദ്ദേഹം. എല്ലാവര്‍ക്കും കൊടുക്കുന്ന മനസാണ് മമ്മൂക്കയുടേത്. സെറ്റില്‍ രണ്ട് സ്ഥലത്ത് ഇരുന്നാണ് ഭക്ഷണ കഴിക്കുന്നത്. ടെക്‌നീഷ്യന്‍സ് പുറത്ത് ഒരു ടെന്റ് കെട്ടി ഭക്ഷണം കഴിക്കും. ആര്‍ട്ടിസ്റ്റിന് അകത്ത് സൗകര്യം ഒരുക്കും. രണ്ട് ഡയനിംഗ് ടേബിള്‍ ഉണ്ട്. ഒന്ന് സംവിധായകനും അത്യാവശ്യം അസോസിയേറ്റും മറ്റും സീനിയര്‍ താരങ്ങളും ഇരിക്കുന്നത്. അപ്പുറത്ത് അല്ലാത്ത ആര്‍ട്ടിസ്റ്റുകളൊക്കെ ഇരിക്കുന്ന ടേബിള്‍.

ഒരിക്കല്‍ ഞാന്‍ അപ്പുറത്ത് പോയി ഇരുന്നു. അന്ന് അമല്‍ വന്ന് മമ്മൂക്കയ്ക്ക് ഒരു കമ്പനി കൊടുക്കാന്‍ വേണ്ടി നിര്‍ബന്ധിച്ച് ഇവിടെ നിന്ന് കൊണ്ടു വന്നു. അദ്ദേഹം ഇതാ വരുന്നു എന്ന് പറഞ്ഞ് ആ വഴിയ്ക്ക് പോയി. ഞാന്‍ അടുത്ത വഴിയിലൂടേയും പോയി. ഞാന്‍ വെറുതെ ഡയനിംഗ് ടേബിളില്‍ ഇരിക്കുകയായിരുന്നു. സൗബനും അബു സലിമും എല്ലാവരും വന്ന് അവിടെ ഇരുന്നു. അപ്പോള്‍ ഞാന്‍ സമയം നോക്കിയില്ലായിരുന്നു. സെറ്റില്‍ തരുന്നത് ഓടാത്ത വാച്ചാണ്. ബ്രേക്ക് പറഞ്ഞത് താന്‍ കേട്ടില്ലായിരുന്നു. അദ്ദേഹം വന്ന് നടുവിലെത്തെ ചെയറില്‍ വന്ന് ഇരുന്നു. മമ്മൂക്ക വീട്ടില്‍ നിന്ന് കൊണ്ടു വരുന്ന ഭക്ഷണമാണ് കഴിക്കുന്നത്. അത് കൊണ്ട് വന്ന് എല്ലാവര്‍ക്കും പങ്കുവെച്ച് കൊടുക്കുകയാണ്. അങ്ങനെ അതില്‍ നിന്ന് തനിക്കും കിട്ടി ഒരു പങ്ക്’, താരം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button