KeralaNattuvarthaLatest NewsNewsIndia

‘മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കും’ : ആശ്വാസമേകി ഗവർണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: കേരളത്തിന്‌ ആശ്വാസമേകുന്ന വാഗ്ദാനവുമായി ഗവർണരുടെ നയപ്രഖ്യാപനം. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്നും, തമിഴ്നാടുമായി ചർച്ച നടത്തുമെന്നും ഗവർണർ പറഞ്ഞു.

Also Read:വാടക വീട്ടിൽ വ്യാജവാറ്റ്, മണം പുറത്ത് പോകാതിരിക്കാൻ പ്രത്യേക സാങ്കേതിക വിദ്യ: ഒടുവിൽ പൊലീസ് പൊക്കി

‘കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണ്‌. സൗജന്യമായി വാക്‌സിന്‍ നല്‍കാനായി. 18 വയസിന് മുകളിലുള്ള നൂറ് ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായി. നീതി ആയോഗ് കണക്കുകളില്‍ മികച്ച പ്രകടനമാണ് കേരളത്തിന്റേത്. ആരോഗ്യ മേഖലയില്‍ കേരളം മുന്നിലാണ്’, ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

‘നൂറുദിന കര്‍മ പരിപാടി മാതൃകാപരമാണ്‌. നിരവധി പദ്ധതികള്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കി. 2011 ലെ ഭവന നിര്‍മാണ നിയമം പരിഷ്‌കരിക്കും. ഹൗസിംഗ് പോളിസിയില്‍ മാറ്റം വരുത്തും. സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പത്തില്‍ ലഭിക്കാന്‍ നടപടികള്‍ ആവിഷ്‌കരിച്ചു’, ഗവര്‍ണര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button