![](/wp-content/uploads/2022/02/whatsapp-image-2022-02-18-at-10.12.32-am.jpeg)
തൃശ്ശൂർ: വാടകയ്ക്ക് വീട് എടുത്ത് വ്യാജവാറ്റ് നടത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി. തൃശൂർ അന്നമനടയ്ക്ക് അടുത്ത് വാറ്റുകേന്ദ്രം നടത്തിയിരുന്ന കാലടി സ്വദേശി സുനിൽ കുമാർ ആണ് പിടിയിലായത്. അത്യാധുനിക സംവിധാനങ്ങളോടെയാണ് പ്രധാന പാതയ്ക്ക് സമീപമുള്ള വീട്ടിൽ ഇയാൾ വാറ്റുകേന്ദ്രം നടത്തിയിരുന്നത്.
കലൂരിലെ പ്രധാന റോഡിനോട് ചേർന്നുള്ള പഴയ വീട് സുനിൽ കുമാർ രണ്ട് വർഷങ്ങൾക്ക് മുൻപാണ് വാടകയ്ക്ക് എടുത്തത്. കുടുംബത്തോടൊപ്പം അവിടെ തന്നെയാണ് ഇയാൾ താമസിച്ചിരുന്നത്. ഇയാൾ രണ്ട് വർഷമായി വീട്ടിൽ വൻതോതിൽ ചാരായം വാറ്റുന്നുണ്ട്. എന്നാൽ അയൽവാസികൾക്ക് പോലും ഇതുവരെ യാതൊരു സംശയത്തിനും സുനിൽ കുമാർ ഇടം കൊടുത്തിരുന്നില്ല.
വിവരം പുറത്ത് അറിയാതിരിക്കാന്‍ ആവശ്യമായ മുൻകരുതൽ ഒരുക്കിയാണ് സുനിൽ കുമാർ വ്യാജവാറ്റ് കേന്ദ്രം നടത്തിയിരുന്നത്. വാറ്റിന്റെ മണം പുറത്ത് പോകാതിരിക്കാൻ ഇയാൾ വീടിന്റെ ചുവര് തുളച്ച് നിരവധി പൈപ്പുകൾ സെപ്റ്റിക് ടാങ്കിലേക്ക് നീട്ടിവലിച്ചു. ഇടപാടുകാരെ ആരും സുനിൽ കുമാർ താമസിക്കുന്ന വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ല. ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുകയായിരുന്നു ഇയാളുടെ രീതി.
Post Your Comments