തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെൻഷൻ വഴി പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് വൻ തുകയാണ് ചോരുന്നതെന്ന് റിപ്പോർട്ട്. പേഴ്സണല്‍ സ്റ്റാഫിന് നാല് വര്‍ഷം പൂര്‍ത്തിയാകാതെ പെൻഷൻ കൊടുക്കരുതെന്ന് പതിനൊന്നാം ശമ്പള കമ്മീഷൻ ശുപാര്‍ശ ചെയ്തെങ്കിലും സര്‍ക്കാര്‍ അത് ഇതുവരെ അംഗീകരിച്ചിട്ടില്ല. പൂര്‍ണ്ണമായും രാഷ്ട്രീയ താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ നിയമിതരാകുന്ന പേഴ്സണല്‍ സ്റ്റാഫ് രണ്ട് വര്‍ഷം കഴിയുമ്പോള്‍ തന്നെ സമ്പൂർണ്ണ പെൻഷന് അർഹരാകുന്നു.
Also read: ഡിഎഫ്ഒ ഓഫീസിൽ അതിക്രമിച്ചു കയറി കർഷകർ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം: നേതാക്കളെ വെറുതെ വിട്ട് കോടതി
ഗവർണർ ശക്തമായി ഉന്നയിച്ച മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പെൻഷൻ പ്രശ്നം മുൻപും കേരളത്തില്‍ ചർച്ചാവിഷയം ആയിരുന്നു. മന്ത്രിമാര്‍ക്ക് മാത്രമല്ല, പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫിനും സമാനമായി പെൻഷൻ ലഭിക്കുന്നതിനാൽ യുഡിഎഫും എല്‍ഡിഎഫും ഇക്കാര്യത്തില്‍ പരസ്പരം പഴി ചാരാതെ മൗനം പാലിക്കുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് പ്രത്യേക യോഗ്യത പോലും നിഷ്കർഷിക്കാറില്ല. ആകെ 1223 പേരാണ് സംസ്ഥാനത്ത് പേഴ്സണല്‍ സ്റ്റാഫ് പെൻഷൻ വാങ്ങുന്നത് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ട് വര്‍ഷത്തിന് മേല്‍ സര്‍വീസ് ഉള്ളവരുടെ ഏറ്റവും കുറഞ്ഞ പെൻഷൻ തന്നെ 3550 രൂപയാണ്. സര്‍വീസും തസ്തികയും അനുസരിച്ച് പെൻഷൻ തുക വർദ്ധിക്കും. 30 വര്‍ഷത്തിന് മേല്‍ സര്‍വീസ് ചെയ്തിട്ടുള്ള പേഴ്സണല്‍ സ്റ്റാഫുകള്‍ പോലും ഉണ്ട്. 2013 ഏപ്രിലിന് ശേഷം സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാര്‍ക്ക് പങ്കാളിത്ത പെൻഷനാണ്. എന്നാല്‍, പേഴ്സണല്‍ സ്റ്റാഫിന് ഇപ്പോഴും പങ്കാളിത്ത പെൻഷൻ അല്ല നൽകി വരുന്നത്.
Post Your Comments