ThiruvananthapuramLatest NewsKeralaNattuvarthaNews

‘ കെ-റെയിലിനെതിരേ കോൺഗ്രസ് സമരം ശക്തമാക്കും, ബോധവൽക്കരണം നടത്താനായി ഇ. ശ്രീധരനെ പങ്കെടുപ്പിക്കും ‘: കെ സുധാകരൻ

തിരുവനന്തപുരം: കെ-റെയിലിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളും ബോധവത്കരണവും നടത്തുമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. ഭൂമി നഷ്ടപ്പെടുന്നവരേക്കാൾ കെ റെയിൽ പോകുന്നതിന്റെ രണ്ട് വശത്തും താമസിക്കുന്നവർക്കാണ് വലിയ പ്രശ്നങ്ങൾ വരാൻ പോകുന്നതെന്നും സുധാകരൻ പറഞ്ഞു.

പ്രശസ്തരായ പരിസ്ഥിതി പ്രവർത്തകരേയും സാമൂഹ്യ-സംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഇ. ശ്രീധരനെ പോലുള്ളവരേയും പങ്കെടുപ്പിച്ച് സെമിനാറുകൾ സംഘടിപ്പിക്കും. ആദ്യത്തെ ഒരു മാസം ഇത്തരത്തിൽ ബോധവത്കരണമാകും നടത്തുക. ഇതിന് ശേഷം കളക്ടറേറ്റുകളിലേക്ക് ബഹുജന മാർച്ചുകൾ നടത്താനാണ് തീരുമാനമെന്ന് സുധാകരൻ വ്യക്തമാക്കി.

കെ- റെയിൽ വരുത്താൻ പോകുന്ന ഗുരുതരമായ പ്രത്യാഘാതം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ ആയിരം പൊതുയോഗങ്ങൾ സംഘടിപ്പിക്കും. യോഗങ്ങളിൽ പ്രസംഗിക്കാൻ പോകുന്നവരെ കെ റെയിലുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഗ്രാഫിക്സും പഠിപ്പിക്കും. ജനങ്ങളെ ബോധവത്കരിക്കുന്നതിന് സെമിനാറുകൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button