ബംഗളൂരു: സ്‌കൂളുകളിലും കോളേജുകളിലും യൂണിഫോം ഒഴിവാക്കി ഹിജാബ് ധരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വിശാല ബെഞ്ച് വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റിവെച്ചു. ഹര്‍ജിയില്‍ അടിയന്തിരമായി ഇടപെടാനാകില്ലെന്ന് കോടതി അറിയിച്ചു. ഹിജാബുമായി ബന്ധപ്പെട്ട വിധി വരുന്നതു വരെ വിദ്യാര്‍ത്ഥിനികള്‍ മതപരമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടില്ലെന്നാണ് കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല നിര്‍ദ്ദേശം.
ഹിജാബ് നിരോധിക്കുന്നത് ഖുറാന്‍ നിരോധിക്കുന്നതിന് തുല്യമാണെന്നാണ് മുസ്ലീം വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിനോദ് കുല്‍കര്‍ണി വാദിച്ചത്. വെള്ളിയാഴ്ചകളിലും റംസാന്‍ പോലുള്ള ആഘോഷ ദിവസങ്ങളിലും സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്താന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍, ഖുറാനില്‍ എവിടെയാണ് ഇക്കാര്യം പറയുന്നതെന്ന് വിശദീകരിക്കാന്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ചകളില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് ഹിജാബ് അനുവദിക്കണമെന്നാണ് ഇപ്പോള്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നത്. അതേസമയം, ഏതെങ്കിലും ഒരു വാദത്തില്‍ ഉറച്ച് നില്‍ക്കാന്‍ ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷയായ മൂന്നംഗ വിശാല ബെഞ്ച് ഹര്‍ജിക്കാരോട് പറഞ്ഞു.
ഉഡുപ്പി സ്‌കൂളുകളില്‍ ഹിജാബ് ധരിച്ചുകൊണ്ട് പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് ചില വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചതോടെയാണ് ഹിജാബ് വിഷയം കോടതിയിലെത്തിയത്.
Post Your Comments