തിരുവനന്തപുരം : വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നാല് പേരെ ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണ് നാല് പേരും.
വിഴിഞ്ഞത്തെ സ്വകാര്യ ഹോട്ടലിൽ നിന്ന് 7 പേര് അടങ്ങുന്ന യുവാക്കളുടെ സംഘം ഇന്നലെ രാത്രി 9 .30 നാണ് ഭക്ഷണം കഴിച്ചത്. ശേഷം എല്ലാവരും വീടുകളിലേക്ക് മടങ്ങി. രാത്രി മുതൽ ഛർദി ,വയറിളക്കം,വയറുവേദന, നടുവേദന തുടങ്ങിയ അസ്വസ്ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രികളിലും ,പിന്നീട് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ഭക്ഷണത്തോടൊപ്പം മുന്തിരി ജൂസ് കഴിച്ച അജിൻ ദേവ് നെയ്യാറ്റിൻകര ,ബെൻസൺ അമരവിള ,സച്ചിൻ അമരവിള ,ആഷിക് ആലി അമരവിള തുടങ്ങിയവർക്കാണ് വിഷബാധയേറ്റത്. ഇവർ ഇപ്പോഴും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ അവശനിലയിൽ കഴിയുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Post Your Comments