KollamKeralaNattuvarthaLatest NewsNews

തി​രു​വോ​ണ ദി​വ​സം യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ് : ഒ​രാ​ള്‍ പി​ടി​യി​ല്‍

തേ​വ​ല​ക്ക​ര കോ​യി​വി​ള ക​രു​വാ കിഴക്കേതിൽ വീ​ട്ടി​ല്‍ ജോ​ഷ്വാ (25) ആ​ണ് പിടിയിലായത്

ച​വ​റ: യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ഒ​രാ​ള്‍ പി​ടി​യി​ല്‍. തേ​വ​ല​ക്ക​ര കോ​യി​വി​ള ക​രു​വാ കിഴക്കേതിൽ വീ​ട്ടി​ല്‍ ജോ​ഷ്വാ (25) ആ​ണ് പിടിയിലായത്. തെ​ക്കുംഭാ​ഗം പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂടിയ​ത്.

തി​രു​വോ​ണ ദി​വ​സം രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം. ക​ല്ലും​മ്മൂ​ട് ജ​ങ്ഷ​നി​ൽ എ​ഡ്വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യ​വെ​യാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ല്‍ ഒ​രാ​ള്‍ നേ​ര​ത്തേ പി​ടി​യി​ലാ​യി​രു​ന്നു.

Read Also : സിന്ദൂരം ചാർത്തിയ വിദ്യാർത്ഥിയെ കോളേജ് അധികൃതർ തടഞ്ഞു: പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ

തെ​ക്കും​ഭാ​ഗം ഇ​ന്‍സ്‌​പെ​ക്ട​ര്‍ ദി​നേ​ഷ് കു​മാ​റി​ന്‍റെ നേ​ത്യ​ത്വ​ത്തി​ല്‍ എ​സ്.​ഐ സു​ജാ​ത​ന്‍പി​ള്ള, സി.​പി.​ഒ മാ​രാ​യ അ​നീ​ഷ്, വി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button