KeralaLatest NewsNews

ഗവർണറുടെ മതവിധി മുസ്ലീങ്ങൾക്ക് ആവശ്യമില്ല: ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടെന്ന് കേരള ജംഇയ്യത്തുൽ ഉലമ

രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒന്നിച്ചു നടത്തിയ പോരാട്ടത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മുസ്ലിം സമൂഹത്തിനു നിഷേധിക്കപ്പെടുന്നത് ഭരണഘടനാ ലംഘനമാണ്.

കോഴിക്കോട്: ഇസ്ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളായ വിശുദ്ധ ഖുര്‍ആനും പ്രവാചക ചര്യയും ആധാരമാക്കി മതവിധികള്‍ പറയേണ്ട വിഷയങ്ങളില്‍ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും സ്വന്തം ഇഷ്ടപ്രകാരം അഭിപ്രായ പ്രകടനം നടത്തുന്ന പ്രവണത ആശാസ്യമല്ലെന്ന് കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍വാഹക സമിതി യോഗം അഭിപ്രായപ്പെട്ടു.

‘മുസ്ലിം സ്ത്രീകളുടെയും പുരുഷന്മാരുടെയും വസ്ത്രധാരണ രീതികളെ കുറിച്ചും വീടുകളിലും പൊതു ഇടങ്ങളിലും അവര്‍ സ്വീകരിക്കേണ്ട നിലപാടുകളെ കുറിച്ചും ഇസ്ലാമിന് വ്യക്തമായ കാഴ്ചപ്പാടുകളും നിര്‍ദ്ദേശങ്ങളുമുണ്ട്. അധികാര രാഷ്ട്രീയത്തിന്റെ താല്പര്യങ്ങള്‍ക്കൊപ്പിച്ചോ ഭരണകൂടങ്ങളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്‌പ്പെട്ടോ തിരുത്തുകയും തിരസ്‌കരിക്കുകയും ചെയ്യേണ്ടതല്ല അത്തരം നിര്‍ദ്ദേശങ്ങള്‍. ഈ നിര്‍ദ്ദേശങ്ങള്‍ അറിയാത്തവര്‍ മൗനം പാലിക്കുന്നതാണ് അവരുടെ പദവിക്ക് ഭൂഷണമായിട്ടുള്ളത്’- സമിതി വ്യക്തമാക്കി.

Read Also: ഇന്ത്യയോടുള്ള നയത്തില്‍ മാറ്റം വരുത്തി പാകിസ്ഥാന്‍ : പുതിയ തീരുമാനം വെളിപ്പെടുത്തി ഇമ്രാന്‍ ഖാന്‍

‘ഹിജാബ് വിഷയത്തില്‍ കേരള ഗവര്‍ണര്‍ നടത്തിയ പ്രസ്താവന അറിവില്ലായ്മയാണ് വെളിവാക്കുന്നത്. കേട്ടു കേള്‍വികളുടെയും തെറ്റായ ചരിത്രവായനയുടെയും അടിസ്ഥാനത്തിലല്ല മുസ്ലിം സമുദായം അവരുടെ ജീവിതം രൂപപ്പെടുത്തുന്നതെന്ന പ്രാഥമിക ജ്ഞാനം എല്ലാവര്‍ക്കും ഉണ്ടാവേണ്ടതുണ്ട്’-

രാഷ്ട്രീയ നേതൃത്വവും മതനേതൃത്വവും ഒന്നിച്ചു നടത്തിയ പോരാട്ടത്തിന്റെ ഫലമായി ലഭിച്ച സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും മുസ്ലിം സമൂഹത്തിനു നിഷേധിക്കപ്പെടുന്നത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണര്‍ പദവി പോലെയുള്ള ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയും ഭരണഘടനയുടെ സംരക്ഷകരാവും എന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തവര്‍ പരസ്യമായ നീതി നിഷേധത്തിനും മൗലികാവകാശ ലംഘനങ്ങള്‍ക്കും അനുകൂലമായ പ്രസ്താവനകള്‍ ഇറക്കുന്നതിലൂടെ ജനങ്ങള്‍ക്ക് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും സംഗമം അഭിപ്രായപ്പെട്ടു.

shortlink

Post Your Comments


Back to top button