അബുദാബി: ഖലീജ് അൽ അറബി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഫെബ്രുവരി 19 മുതലാണ് ഭാഗികമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി 19-ന് അർദ്ധരാത്രി മുതൽ ഫെബ്രുവരി 21-ന് രാവിലെ 5 മണി വരെയാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്റർ വ്യക്തമാക്കി. ഖലീജ് അൽ അറബി സ്ട്രീറ്റിൽ അബുദാബി ദിശയിൽ ഏറ്റവും ഇടത്ത് വശത്തുള്ള രണ്ട് വരികളിലാണ് ഗതാഗതം നിർത്തലാക്കുന്നത്.
Post Your Comments