തൃശൂർ: കാര്യാട്ടുകര സ്വദേശിനി സംഗീതയുടെ ആത്മഹത്യയിൽ ഞെട്ടി കുടുംബം. വിശ്വസിക്കാനാകാതെ സംഗീതയുടെ ഭർത്താവ് സുനിലും വീട്ടുകാരും. പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കഷ്ടപ്പെടുകയാണ് സുനിലും ബന്ധുക്കളും. ഒളരിക്കര അമ്പാടിക്കുളം സ്വദേശി റിജോ (26) ക്കൊപ്പമാണ് സംഗീതയെയും തൃശൂർ നഗരത്തിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള ലോഡ്ജിൽ ആണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരനാണ് മരിച്ച റിജോ. ബുധനാഴ്ച ഉച്ചക്കാണ് ഇരുവരും ലോഡ്ജിൽ റൂമെടുത്തത്. ഉച്ചയ്ക്ക് തന്നെ സുനിൽ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഉച്ച മുതൽ സംഗീതയെ കണ്ടെത്തനുള്ള നെട്ടോട്ടത്തിലായിരുന്നു സുനിലും സുഹൃത്തുക്കളും. ഇതിനിടെ റിജോയെയും കാണാനില്ലെന്ന് മനസിലായി.
Also Read:മദ്യലഹരിയിൽ സ്ത്രീയ്ക്ക് ക്രൂര മർദ്ദനം : എസ്ഐയെയും പരിക്കേല്പിച്ചു, പ്രതി റിമാൻഡിൽ
തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സ്റ്റാൻഡിനു സമീപത്തെ ലോഡ്ജിൽ ഇരുവരുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടിയാണ് അന്വേഷണത്തിൽ പൊലീസിന് തുമ്പായത്. സംഗീതയുടെയും റിജോയുടെയും ഫോട്ടോകൾ കാണിച്ചപ്പോള്‍ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ വന്നവരെ ധരിപ്പിച്ചു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുറിയെടുത്തിരുന്ന ലോഡ്ജില്‍ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് 6 കിലോമീറ്ററോളം ദുരമെയുള്ളു. രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജില്‍ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്. കാറ്ററിങ് ജോലികള്‍ക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മില്‍ അടുപ്പം ഉണ്ടാവുകയും ഇരുവർക്കും ഒരുമിക്കാൻ കഴിയില്ലെന്നും കരുതിയാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments