റിയാദ്: കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി. രാജ്യത്ത് ഈ വർഷം മുപ്പത് തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റാണ് ഇക്കാര്യം അറിയിച്ചത്.
പ്രൊജക്റ്റ് മാനേജർ, സെയിൽസ്, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തൊഴിലുകളിൽ സ്വദേശിവത്കരണം നടത്തുമെന്ന് അധികൃതർ അറിയിച്ചു. മാർക്കറ്റിംഗ് മേഖലയിൽ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കാനൊരുങ്ങുന്നതായി സൗദി നേരത്തെ അറിയിച്ചിരുന്നു. സൗദി പൗരന്മാർക്കായി മാർക്കറ്റിംഗ് മേഖലയിൽ ഏതാണ്ട് 12000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. സൗദി പൗരന്മാർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന നയത്തിന്റെ ഭാഗമായാണ് നടപടി.
Read Also: കർണാടകയിൽ പ്രവേശിക്കാൻ ആർടിപിസിആർ നെഗറ്റീവ് ഫലം ഇനി നിർബന്ധമില്ല : ഇളവുകൾ ആർക്കൊക്കെ?
Post Your Comments