KozhikodeLatest NewsKeralaNattuvarthaNews

വിവാഹാഘോഷങ്ങൾ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാകണം: ഗാനമേള നിരോധിച്ച പോലീസ് നടപടിയിൽ പ്രതിഷേധം

കോഴിക്കോട്; കണ്ണൂരിലെ കല്യാണവീട്ടിൽ നടന്ന സംഘർഷത്തെ തുടർന്ന് ബോംബേറിൽ ഒരാൾ മരിച്ചതിനു പിന്നാലെ കോഴിക്കോട് തളിപ്പറമ്പിൽ പോലീസ് പുറത്തിറക്കിയ വിവാദ നിർദേശത്തിനെതിരെ വ്യാപകമായ പ്രതിഷേധം. ഇനി മുതൽ കല്യാണവീടുകളിൽ ബോക്സ് വച്ച് ഗാനമേള നടത്താൻ‍ അനുമതി നൽകില്ലെന്ന പോലീസ് തീരുമാനത്തിനെതിരെയാണ് കലാകാരന്മാരുടെ പ്രതിഷേധം ശക്തമാകുന്നത്.

‘വിവാഹ ആഘോഷങ്ങളുടെ പേരിലുണ്ടാവുന്ന ആഭാസകരമായ പ്രവൃത്തികൾ നിയന്ത്രിക്കുന്നത് സംബന്ധിച്ച്’ എന്ന തലക്കെട്ടോടെ ഫെബ്രുവരി 15നാണ് തളിപ്പറമ്പ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കത്ത് നൽകിയത്. ‘വിവാഹാഘോഷങ്ങൾ നമ്മുടെ സംസ്കാരത്തിനു അനുയോജ്യമായ രീതിയിലാണെന്ന് ഉറപ്പുവരുത്തണമെന്ന് വീട്ടുകാർക്ക് നിർദേശം കൊടുക്കാൻ’ നഗരസഭാ ചെയർമാൻ, പഞ്ചായത്ത് അധികൃതർ എന്നിവർക്ക് നൽകിയ കത്തിൽ പോലീസ് പറയുന്നു. ഇതിനു പിന്നാലെ വിവാഹാഘോഷങ്ങളിൽ ബോക്സ് വച്ച് ഗാനമേള നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് വ്യക്തമാക്കുകയായിരുന്നു.

ഹിജാബ് മൗലികാവകാശം, മുസ്ലീം പെണ്‍കുട്ടികള്‍ക്ക് ഒഴിവാക്കാനാകില്ല, പ്രക്ഷോഭത്തില്‍ പോപ്പുലര്‍ ഫ്രന്റിന് പങ്കില്ല

അതേസമയം, ഗാനമേള സംസ്കാരത്തിന് യോജിച്ചതല്ലെന്ന് പോലീസ് ഏത് അർത്ഥത്തിലാണ് തീരുമാനിച്ചതെന്ന് കലാകാരൻമാരും ആസ്വാദകരും ചോദിക്കുന്നു. കോവിഡ് മൂലം രണ്ടു വർഷത്തോളമായി ഒരു വേദിപോലും കിട്ടാതെ സംസ്ഥാനത്തെ മൂവായിരത്തോളം ഗായകരും സംഗീതോപകരണ വിദഗ്ധരും ദുരിതത്തിലാണെന്നും ജീവിതം പ്രതിസന്ധിയിലായ പലരും ആത്മഹത്യയുടെ വക്കിലാണെന്നും ഇവർ ചൂണ്ടിക്കാട്ടി. ഗുണ്ടകളും അക്രമകാരികളും നടത്തുന്ന പ്രവൃത്തികളിൽ നടപടിയെടുക്കുന്നതിന് പകരം തങ്ങളുടെ തൊഴിൽ മുടക്കുന്ന പോലീസ് തീരുമാനത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയാണ് കലാകാരൻമാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button