ഇസ്ലാമാബാദ് : പാക്കിസ്ഥാനില്‍ നേതൃമാറ്റം ഉണ്ടാകുമെന്ന ഊഹാപോഹങ്ങള്‍ക്കിടയില്‍ ഇന്ത്യയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധഭീതി നിലനില്‍ക്കുന്നുവെന്ന് ഇമ്രാന്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ഏത് സമയത്തും ആണവ യുദ്ധത്തിന് തയ്യാറാണെന്നാണ് ഇമ്രാന്‍ ഖാന്റെ ഭീഷണി. കശ്മീര്‍ വിഷയം പരിഹരിക്കുന്നത് വരെ പാകിസ്താനും ഇന്ത്യയും തമ്മിലുള്ള യുദ്ധഭീതി അവസാനിക്കില്ലെന്നും ഇമ്രാന്‍ പറഞ്ഞു. ആരെക്കാളും നന്നായി തനിക്ക് ഇന്ത്യയെ അറിയാം എന്നാണ് ഇമ്രാന്റെ അവകാശവാദം.
ഇന്ത്യയുമായി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ താന്‍ തയ്യാറായിരുന്നെന്നും എന്നാല്‍ നരേന്ദ്ര മോദി മുന്നോട്ട് വന്നില്ലെന്നും ഇമ്രാന്‍ ഖാന്‍ പറയുന്നു. എന്നാല്‍ കശ്മീരില്‍ നിരന്തരം ആക്രമണം നടത്തുകയും ഭീകരര്‍ക്ക് ഒളിത്താവളം ഒരുക്കുകയും ചെയ്യുന്ന പാകിസ്താനോടൊപ്പം ചര്‍ച്ചയ്ക്കില്ലെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. കശ്മീരില്‍ ആക്രമണം നിര്‍ത്തിയാല്‍ ചര്‍ച്ച നടത്താമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
Post Your Comments