Latest NewsUAENewsInternationalGulf

അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അബുദാബി: അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓൺലൈനായിട്ടായിരിക്കും കൂടിക്കാഴ്ച്ച. വെള്ളിയാഴ്ച നടക്കുന്ന ഓൺലൈൻ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയും യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കും.

Read Also: റിലേഷൻഷിപ്പ് ഉണ്ടാകുന്നതും ബ്രേക്കപ്പ് ആകുന്നതും സ്വാഭാവികം: ആര്യയ്ക്ക് നേരെയുള്ള സൈബർ ആക്രമണത്തിൽ ശ്രീജ നെയ്യാറ്റിൻകര

ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികവും യുഎഇ രൂപീകൃതമായതിന്റെ 50-ാം വാർഷികവും ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് മോദിയും നഹ്യാനും തമ്മിലുള്ള കൂടിക്കാഴ്ച്ച. ഉഭയകക്ഷിസഹകരണം, മേഖലയിലേയും രാജ്യാന്തരതലത്തിലേയും സാഹചര്യങ്ങൾ വെല്ലുവിളികൾ തുടങ്ങിയ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും.

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യുഎഇ. അതിനാൽ തന്നെ ഇരു നേതാക്കളും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ച്ചയ്ക്ക് പ്രാധാന്യമേറെയാണ്. കഴിഞ്ഞമാസം മോദി യുഎഇ സന്ദർശനം നടത്താൻ തീരുമാനിച്ചിരുന്നെഹ്കിലും ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സന്ദർശനം മാറ്റിവെയ്ക്കുകയായിരുന്നു.

Read Also: വിദേശയാത്രയ്ക്ക് പിസിആർ സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ ആവശ്യമില്ല: പുതിയ തീരുമാനവുമായി ഒമാൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button