മലേഷ്യ: അനുസരണയില്ലാത്ത ഭാര്യമാരെ മര്യാദ പഠിപ്പിക്കാന്‍ തല്ല് കൊടുക്കുന്നതില്‍ തെറ്റില്ലെന്ന് ഭര്‍ത്താക്കന്മാരെ ഉപദേശിച്ച വനിത മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം. മേലഷ്യന്‍ മന്ത്രിയായ സിദി സൈല മുഹമ്മദ് യൂസുഫാണ് വിവാദ പരാമർശം നടത്തിയത്. ‘മദേഴ്സ് ടിപ്സ്’ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയിലാണ് മന്ത്രി ഭർത്താക്കന്മാർക്കായി ഉപദേശം നൽകിയത്.
ഭാര്യമാരെ വരുതിയ്ക്ക് വരുത്താന്‍ ഭര്‍ത്താക്കന്മാര്‍ എന്തൊക്കെ ചെയ്യണമെന്നാണ് രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മന്ത്രി ഉപദേശിക്കുന്നത്. ആദ്യം ഭാര്യമാരോട് അച്ചടക്കം പാലിക്കാന്‍ സമാധാനമായി പറഞ്ഞു നോക്കണമെന്നും എന്നാല്‍ അവര്‍ പെരുമാറ്റം മാറ്റിയില്ലെങ്കില്‍, മൂന്ന് ദിവസം അവരില്‍ നിന്ന് മാറി കിടക്കണമെന്നും അവർ പുരുഷന്മാർക്ക് ഉപദേശം നൽകുന്നു.
സംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട: യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
മൂന്ന് ദിവസം കഴിഞ്ഞിട്ടും ഭാര്യയുടെ സ്വഭാവത്തിൽ വ്യത്യാസമില്ലെങ്കിൽ, ചെറിയ രീതിയില്‍ ശാരീരിക മുറകള്‍ പ്രയോഗിക്കാമെന്നും ഭാര്യയെ അടിച്ച് അവളുടെ സ്വഭാവം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നും പാന്‍-മലേഷ്യന്‍ ഇസ്ലാമിക് പാര്‍ട്ടിയുടെ എംപിയായ സിദി സൈല മുഹമ്മദ് യൂസുഫ് പറയുന്നു.
ചുരുങ്ങിയ സമയം കൊണ്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി. സാമൂഹ്യ മാധ്യമങ്ങളില്‍ വിഡിയോയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. മലേഷ്യന്‍ സ്ത്രീകള്‍ക്ക് തന്നെ അവര്‍ ഒരു നാണക്കേടാണെന്നും, എത്രയും വേഗം അവര്‍ മന്ത്രിസ്ഥാനം രാജിവച്ചൊഴിയണമെന്നും അഭിപ്രായമുയര്‍ന്നു. മന്ത്രി ഗാര്‍ഹിക പീഡനങ്ങളെ വലിയ രീതിയില്‍ നിസ്സാരവത്കരിക്കുകയാണ് എന്ന് സ്ത്രീകളുടെ അവകാശ ഗ്രൂപ്പുകളുടെ കൂട്ടായ്മയായ ജോയിന്റ് ആക്ഷന്‍ ഗ്രൂപ്പ് ഫോര്‍ ജെന്‍ഡര്‍ ഇക്വാളിറ്റി ആരോപിച്ചു
Post Your Comments