News

ലൈംഗിക ബന്ധം നിഷേധിച്ചാൽ ഭാര്യയെ തല്ലാമെന്ന് 25% മലയാളി പുരുഷൻമാർ, പരസ്ത്രീ ബന്ധം പുലർത്താമെന്നും അഭിപ്രായം:റിപ്പോർട്ട്

ലൈംഗിക ബന്ധം നിഷേധിക്കുന്ന ഭാര്യയ്ക്കുള്ള സാമ്പത്തിക സഹായം നിഷേക്കാമെന്ന് 11.9 ശതമാനം പുരുഷന്‍മാർ

ഡൽഹി: ലൈംഗിക ബന്ധം നിഷേധിച്ചാൽ ഭാര്യയെ തല്ലാമെന്നും ദേഷ്യപ്പെടാമെന്നും അവളെ ശകാരിക്കാമെന്നും അഭിപ്രായപ്പെട്ട് 25 ശതമാനം മലയാളി പുരുഷൻമാർ. 24.6 ശതമാനം പുരുഷന്‍മാരാണ് ലൈംഗികത നിഷേധിക്കുന്ന ഭാര്യമാരെ തല്ലാമെന്ന അഭിപ്രായം മുന്നോട്ടുവെച്ചത്. ദേശീയ ആരോഗ്യ സർവേയിലാണ് ഈ കണക്കുകൾ വ്യക്തമാക്കിയിട്ടുള്ളത്.

ഭാര്യയ്ക്ക് ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടാമെന്ന് 9.2 ശതമാനം പേരും അഭിപ്രായപ്പെട്ടു. ഭാര്യ ലൈംഗികത നിഷേധിക്കുകയാണെങ്കിൽ മറ്റൊരു സ്ത്രീയുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് 13.4 ശതമാനം മലയാളി പുരുഷന്‍മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേശീയ ആരോഗ്യ സർവേയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

നയതന്ത്ര സ്വർണക്കടത്ത്: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തിരിച്ചെടുക്കാൻ ശുപാർശ, തീരുമാനം മുഖ്യമന്ത്രിയുടേത്

അതേസമയം, ഭര്‍ത്താവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ താത്പര്യമില്ലെങ്കില്‍ അത് പ്രകടിപ്പിക്കാനുള്ള അവകാശം സ്ത്രീകള്‍ക്കുണ്ടെന്ന് കേരളത്തിലെ 75 ശതമാനം പുരുഷന്‍മാര്‍ അഭിപ്രായപ്പെട്ടു. 72 ശതമാനം സ്ത്രീകളും ഇതേ അഭിപ്രായം രേഖപ്പെടുത്തി. ഭാര്യ ചില സന്ദര്‍ഭങ്ങളില്‍ ലൈംഗിക ബന്ധം നിരാകരിക്കുകയാണെങ്കില്‍ ഭാര്യമാരെ ചീത്തവിളിക്കാനോ, ദേഷ്യപ്പെടാനോ സാമ്പത്തിക സഹായം നിഷേധിക്കാനോ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കാനോ പാടില്ലെന്നാണ് കേരളത്തിലെ 69 ശതമാനം പുരുഷന്‍മാരും അിപ്രായപ്പെട്ടത്.

എന്നാൽ, കേരളത്തിലെ 11 ശതമാനം സ്ത്രീകള്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്ന് ശാരീരിക പീഡനമോ ലൈംഗികപീഡനമോ നേരിട്ടിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ സര്‍വ്വേ വ്യക്തമാക്കുന്നു. 18നും 49നും വയസിനിടയിലുള്ള കേരളത്തിലെ 11 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് പീഡനം നേരിട്ടവരാണ്. 10 ശതമാനം ശാരീരികപീഡനവും 2 ശതമാനം ലൈംഗിക പീഡനവും ഭര്‍ത്താവില്‍ നിന്ന് നേരിട്ടിട്ടുണ്ട്. 7 ശതമാനം സ്ത്രീകള്‍ ഭര്‍ത്താവില്‍ നിന്ന് മാനസിക പീഡനവും നേരിടുന്നവരാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button