Latest NewsUAENewsInternationalGulf

വിമാനത്തിനുള്ളിൽ കാർട്ടൂണും ഗെയിമും: ശിശു സൗഹൃദ സേവനങ്ങൾ ആരംഭിച്ച് ഇത്തിഹാദ്

അബുദാബി: ശിശുസൗഹൃദ സേവനങ്ങൾ ആരംഭിച്ച് ഇത്തിഹാദ് എയർവേയ്‌സ്. ശിശുക്കൾ, 3 മുതൽ 8, 9 മുതൽ 13 പ്രായമുള്ള കുട്ടികൾ എന്നിങ്ങനെ 3 വിഭാഗമാക്കി തിരിച്ചാണ് സേവനം ലഭ്യമാക്കുന്നത്. ലിറ്റിൽ വിഐപികളായി കുട്ടികളെ പരിഗണിക്കുന്നതിന്റെ ഭാഗമായി കുടുംബങ്ങൾക്ക് ചെക്ക് ഇൻ ചെയ്യാൻ പ്രത്യേക സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വിമാനത്തിൽ കാർട്ടൂൺ, ഗെയിം എന്നിവയുമുണ്ട്.

Read Also: എസ്.എഫ്.ഐയുടേത് ഗുണ്ടാ ആക്രമണമെന്ന് എ.ഐ.എസ്.എഫ് : പിൻന്തുണയുമായി വി.എസ്. സുനില്‍കുമാര്‍

കുട്ടികൾക്ക് കയറാൻ ചെറിയ പടികൾ, സ്‌കൂബി-ഡൂ, ലൂണി ട്യൂൺസ് ഉൾപ്പെടെ പ്രിയപ്പെട്ട കഥാപാത്രങ്ങൾക്ക് നിറം നൽകൽ, കാർട്ടൂൺ ട്രേകളിൽ ഭക്ഷണം നൽകുക തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. കാർട്ടൂൺ കഥാപാത്രങ്ങളായ ട്വീറ്റി, ബഗ്‌സ് ബണ്ണി, ഡാഫി ഡക്ക്, സിൽവസ്റ്റർ എന്നിവയുടെ ചിത്രമുള്ള പുതപ്പും കുട്ടികൾക്കായി നൽകും.

കുട്ടികൾ ഇഷ്ടപ്പെടുന്ന ഭക്ഷണങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചോ അതിൽ കൂടുതലോ മണിക്കൂർ യാത്രാ ദൈർഘ്യമുള്ള വിമാനങ്ങളിലെ യാത്രക്കാർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നതെന്ന് ഇത്തിഹാദ് എയർവേയ്‌സ് വ്യക്തമാക്കി.

Read Also: ചിൽഡ്രൻസ് ഹോമിൽ നിന്നും പുറത്തു പോയ കുട്ടിയെ വീണ്ടും കാണാതായി : സംഭവം സ്കൂളിൽ പോകുന്നതിനിടയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button