മലപ്പുറം: അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കുറ്റവാളി മലപ്പുറം നിലമ്പൂരില്‍ പിടിയില്‍. സോനിത്പൂര്‍ സ്വദേശി അസ്മത്ത് അലി എന്ന കുറ്റവാളിയാണ് പിടിയിലായത്.
ഇയാളുടെ സഹായി അമീര്‍ കുസ്മുവും പൊലീസ് പിടിയിലായി. വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി.
അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം താമസിച്ചുവരികയായിരുന്നു ഇയാൾ. ഇയാളെ നാട്ടിലേക്ക് കൊണ്ടുപോകാനായി അസം പൊലീസ് കേരളത്തിലെത്തി.
Post Your Comments