ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല ആരംഭിച്ചത് മുതൽ മലയാളികൾ അന്വേഷിച്ചത് ‘ചിപ്പി ഇക്കുറിയും ഉണ്ടോ’ എന്നാണു. പതിവ് മുടക്കാതെ നടി ചിപ്പി ഇത്തവണയും പൊങ്കാലയിട്ട. ആറ്റുകാല്‍ പൊങ്കാലയിലെ സ്ഥിരം താരസാന്നിധ്യമായ നടി ചിപ്പി കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് വീട്ടിൽ ആണ് ഇത്തവണ പൊങ്കാല ഇട്ടത്. ഇരുപത് വർഷത്തിൽ കൂടുതലാടി അമ്മയുടെ മുൻപിൽ പൊങ്കാല ഇടുന്നുവെന്നും അത്രമാത്രം വിശ്വാസവും ഭക്തിയുമാണ് ആറ്റുകാൽ അമ്മയോട് ഉള്ളതെന്നും പറയുകയാണ് ചപ്പി.
Also Read:ബിജെപിയുടെ ദേശീയത വ്യാജമാണ്, സാമ്പത്തിക നയങ്ങൾ ഒന്നും അവർക്ക് മനസ്സിലാകുന്നില്ല: മൻമോഹൻ സിംഗ്
കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണയും ഭക്തർ വീടുകളിൽ പൊങ്കാലയിടണമെന്ന നിർദ്ദേശത്തെ തുടർന്നാണ് ചിപ്പി അടക്കമുള്ളവർ വീടുകളിൽ തന്നെ പൊങ്കാല ഇടാൻ തീരുമാനിച്ചത്. ക്ഷേത്രപരിസരത്ത് പൊങ്കാലയിടുന്നതിന്റെ ഭക്തിസാന്ദ്രനിമിഷങ്ങൾ ഇത്തവണയും ഇല്ലാത്തതിനാൽ സങ്കടമുണ്ടെന്ന് ചിപ്പി പറഞ്ഞു. പൊങ്കാല ഇടുമ്പോൾ കല്പന ചേച്ചിയെയും സുകുമാരി അമ്മയെയും ഓർമ്മ വരുമെന്നും എല്ലാ പ്രാവശ്യവും അവർ കൂടെയുണ്ടായിരുന്നുവെന്നും ചിപ്പി ഓർത്തെടുക്കുന്നു. അടുത്ത വർഷം എങ്കിലും ക്ഷേത്രത്തിനു മുന്നിൽ പൊങ്കാല ഇടാൻ കഴിയും എന്നാണ് വിശ്വാസം എന്നും ചിപ്പി പറഞ്ഞു.
തുടർച്ചയായി ഇത് രണ്ടാം വർഷമാണ് പൊങ്കാല വീടുകളിൽ മാത്രമായി ഒതുങ്ങുന്നത്. കഴിഞ്ഞ പ്രാവശ്യത്തെ പോലെ ക്ഷേത്രത്തിൽ പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാലയുള്ളു. 1500 പേർക്ക് ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കാൻ സർക്കാർ അനുമതി നൽകിയിരുന്നു. എന്നാൽ ക്ഷേത്രപരിസരത്ത് പൊങ്കാല അർപ്പിക്കുന്നവരെ തെരഞ്ഞെടുക്കാൻ പ്രായോഗികമായ ബുദ്ധിമുട്ടുണ്ടെന്ന് ട്രസ്റ്റ് വ്യക്തമാക്കുകയായിരുന്നു.
Post Your Comments