Latest NewsMollywoodNewsEntertainment

അവിടെ വെറുതെ പോയിരിക്കാന്‍ കഴിയില്ല, അത്രയ്ക്കും ബോറടിയാണ്; ചിപ്പി

എനിക്ക് ലൊക്കേഷനില്‍ പോകാന്‍ മടിയാണ് കാരണം ഞാന്‍ മുന്‍പ് ഈ ഫീല്‍ഡില്‍ ഉള്ളത് കൊണ്ടായിരിക്കണം

‘പാഥേയം’ എന്ന സിനിമയിലൂടെ കടന്നു വന്ന മലയാളത്തിന്റെ ആ പഴയകാല നായിക ചിപ്പി താന്‍ അങ്ങനെ  ലൊക്കേഷന്‍ വിസിറ്റ് നടത്താറില്ല എന്ന് തുറന്നു പറയുകയാണ് അതിന്റെ കാരണത്തെക്കുറിച്ചും താരം പങ്കുവയ്ക്കുന്നു.

‘അടുത്തിടെ ഞങ്ങള്‍ നിര്‍മ്മിച്ച ‘കൂടെ’ എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയിരുന്നു. എനിക്ക് ലൊക്കേഷനില്‍ പോകാന്‍ മടിയാണ് കാരണം ഞാന്‍ മുന്‍പ് ഈ ഫീല്‍ഡില്‍ ഉള്ളത് കൊണ്ടായിരിക്കണം എനിക്ക് അവിടെ വെറുതെ പോയിരിക്കാന്‍ കഴിയില്ല, അത്രയ്ക്കും ബോറടിയാണ്. അത് കൊണ്ട് ഞങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമയുടെ ലൊക്കേഷനിലേക്ക് അധികം പോകാറില്ല. പിന്നെ അവിടെ ഓരോരുത്തര്‍ അവരരുടെ തിരക്കിലായിരിക്കും. നമ്മള്‍ പോയിരുന്ന് അവരുടെ ജോലിയില്‍ തടസ്സം വരുത്തണ്ടല്ലോ എന്ന് ചിന്തിക്കും. സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നില്ല എങ്കിലും ഇറങ്ങുന്ന സിനിമകളെല്ലാം തിയേറ്ററില്‍ പോയി തന്നെ കാണും. വീട്ടില്‍ സിഡി ഇട്ടു കാണുന്ന പരിപാടിയില്ല. ഞങ്ങളുടെ കുടുംബത്തിലുള്ള ആര്‍ക്കും അത് ഇഷ്ടമല്ല. അത് കൊണ്ട് എല്ലാ സിനിമകളും തിയേറ്ററില്‍ തന്നെ കാണാനാണ് ശ്രമിക്കുന്നത്. സെലെക്റ്റ് ചെയ്തു സിനിമകള്‍ കാണുന്ന രീതിയില്ല. എല്ലാ സിനിമകളും ശനി ഞായര്‍ ദിവസങ്ങളില്‍ പോയി കാണുന്ന ശീലമുണ്ട്’. ചിപ്പി പറയുന്നു.

shortlink

Post Your Comments


Back to top button