ഇരിട്ടി: പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം പീരിഡ്സ് കാലം അവർക്ക് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തുണികളിൽ നിന്ന് പാഡിലേക്ക് മാറിയെങ്കിലും അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും വളരെ വലുതാണ്. അവിടെയാണ് മെസ്ട്രൽ കപ്പ് എന്ന പുതിയ വിപ്ലവം ആരംഭിക്കുന്നത്. മറ്റെല്ലാ മാർഗ്ഗങ്ങളെക്കാളും സുരക്ഷിതമായ ഒന്നു തന്നെയാണ് മെന്‍സ്ട്രല്‍ കപ്പുകള്‍. മാസമുറ സമയത്ത് ഗര്‍ഭാശയ മുഖം അഥവാ സെര്‍വിക്‌സിന് തൊട്ടു താഴേയായാണ് ഇതു വയ്ക്കുക. ഇത് ആര്‍ത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളില്‍ വച്ചു തന്നെ ശേഖരിയ്ക്കും. ഇതിനാല്‍ തന്നെ ഈ സമയത്തെ ഈര്‍പ്പം, രക്തത്തിന്റെ നനവു കൊണ്ടുണ്ടാകുന്ന അസ്വസ്ഥത എന്നിവ ഉണ്ടാകുകയുമില്ല. മറ്റുള്ളവ രക്തം വലിച്ചെടുക്കുമ്പോള്‍ ഇത് രക്തം ശേഖരിയ്ക്കുന്നു.
Also Read:പ്രമേഹ രോഗ പരിശോധന ഈ പ്രായം മുതൽ നടത്തണം
തുണിയുടെ പരിമിതികൾ പാഡുകൾ മാറ്റിയപ്പോൾ, പാഡുകളുടെ പരിമിതികൾ മെസ്ട്രൽ കപ്പ് മാറ്റി എന്ന് വേണം പറയാൻ. അതുകൊണ്ട് തന്നെ കേരളത്തിലെ പടിയൂര്‍-കല്ല്യാട് പഞ്ചായത്തിൽ സാനിറ്ററി പാഡുകൾ പൂർണ്ണമായി നിരോധിക്കുകയും മെസ്ട്രൽ കപ്പിന്റെ പുതിയ വിപ്ലവം ആരംഭിക്കുകയുമാണ്. ബദല്‍ ഉല്‍പ്പന്നങ്ങളായ ക്ലോത്ത് പാഡ്, മെന്‍സ്ട്രല്‍ കപ്പ് എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചാണ് പഞ്ചായത്ത് സിന്തറ്റിക്ക് നാപ്കിന് മുക്തമാകാന്‍ ഒരുങ്ങുന്നത്.
തദ്ദേശ സ്ഥാപനങ്ങളുടെ അജൈവ മാലിന്യശേഖരത്തില്‍ കൂടിയ തോതിലാണ് ഉപയോഗ ശേഷമുള്ള സാനിറ്ററി പാഡുകള്‍ എത്തുന്നത്. അതുകൊണ്ട് തന്നെ ഇവ പൂര്‍ണമായും ഒഴിവാക്കി മലിനീകരണം തടയാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ഇതിനായി ഭരണസമിതിയും ജനങ്ങളുംവിപുലമായ പരിപാടികള്‍ ആസൂത്രണം ചെയ്തു വരികയാണ്.
Post Your Comments