ErnakulamKeralaNattuvarthaLatest NewsNews

നെടുമ്പാശേരിയിൽ മലദ്വാരത്തിലൊളിപ്പിച്ചും വസ്ത്രത്തിലൊളിപ്പിച്ചും സ്വർണകടത്ത് : സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ പിടിയിൽ

65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ആണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യത്

നെ​ടു​മ്പാ​ശേ​രി: നെടുമ്പാശേരി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ൻ ശ്ര​മി​ച്ച രണ്ടുപേർ പിടിയിൽ. 65 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണവുമായി ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ ആണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യത്.

1,320 ഗ്രാ​മി​ന്‍റെ സ്വ​ർ​ണം ഇവരിൽ നിന്ന് ക​ണ്ടെ​ടു​ത്തു. എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ ​നി​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പം എ​ത്തി​യ ചെ​റു​തു​രു​ത്തി സ്വ​ദേ​ശി​യാ​യ സ്ത്രീ 570 ​ഗ്രാം സ്വ​ർ​ണ​മാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ചത്. സ്വ​ർ​ണ മാ​ല ഇ​വ​ർ വ​സ്ത്ര​ത്തി​ന​ക​ത്ത് ഒ​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.

Read Also : മർക്കസ് നോളജ് സിറ്റി: തോട്ടഭൂമി തരംമാറ്റി നടത്തിയ നിർമ്മാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്

ഗോ-​എ​യ​ർ വി​മാ​ന​ത്തി​ൽ ഷാ​ർ​ജ​യി​ൽ ​നി​ന്നും എ​ത്തി​യ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ ​നി​ന്നും 750 ഗ്രാം ​സ്വ​ർ​ണ​മാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. സ്വ​ർ​ണം കാ​പ്സ്യൂ​ൾ രൂ​പ​ത്തി​ലാ​ക്കി മ​ല​ദ്വാ​ര​ത്തി​ലാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള മൂ​ന്നു കാ​പ്സ്യൂ​ളു​ക​ളാ​ണ് ഇ​യാ​ളി​ൽ​ നി​ന്നു പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button