ആലപ്പുഴ: സംസ്ഥാന പോലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് തുറന്നു സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സാമൂഹ്യമാധ്യമങ്ങൾ. ഒടുവിൽ കുറ്റസമ്മതം നടത്തി അല്ലെ എന്ന് മുഖ്യമന്ത്രിയോട് സാമൂഹ്യമാധ്യമങ്ങൾ ചോദിക്കുന്നു. കാലങ്ങളായി പോലീസിന്റെ അതിക്രമങ്ങൾ ജനങ്ങൾ തുറന്നു കാണിക്കുമ്പോഴും മുഖ്യമന്ത്രി അതിനെതിരെ പ്രതികരിച്ചിട്ടില്ലായിരുന്നു. പോലീസിനെ അനുകൂലിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി അന്നൊക്കെ സ്വീകരിച്ചിട്ടുള്ളത്.
Also Read:പൊലീസിൽ കുഴപ്പക്കാർ ഉണ്ട്: ആഭ്യന്തര വകുപ്പിനെതിരായ വിമർശനം അംഗീകരിച്ച് മുഖ്യമന്ത്രി
കോവിഡ് കാലത്തെ അധികാര ദുർവിനിയോഗവും, മോശം രീതിയിലുള്ള പെരുമാറ്റങ്ങളും പലരും പങ്കുവെച്ച് വീഡിയോ കളിലൂടെയും ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയും കേരളം കണ്ടതാണ്. പിങ്ക് പോലീസ് വരെ നടത്തുന്ന അതിക്രമങ്ങൾ അക്കാര്യം മുന്നിൽ പലവട്ടം ജനങ്ങൾ കൊണ്ടുവന്നതാണ്. അന്നൊന്നും മുഖ്യമന്ത്രി അതിനെതിരെ കൃത്യമായി മറുപടി പറഞ്ഞില്ല. ഇപ്പോഴാണ് അദ്ദേഹം ആ വാർത്തകളെ അംഗീകരിക്കുന്നത്.
മീൻ കുട്ട തട്ടിത്തെറിപ്പിച്ചും, അനാവശ്യമായി പിഴ ചുമത്തിയും, പരാതിക്കാരായ പെൺകുട്ടികളെ അധിക്ഷേപിച്ചുമെല്ലാം കാലങ്ങളായി പോലീസ് നടത്തിക്കൊണ്ടിരിക്കുന്ന അധികാര മേൽക്കോയ്മയാണ് ഇപ്പോൾ മുഖ്യമന്ത്രിയും സ്ഥിരീകരിച്ചിരിക്കുന്നത്. ഇത്രയും കാലം എന്തുകൊണ്ട് മുഖ്യൻ ഇത് തുറന്നു പറഞ്ഞില്ല എന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ വിമർശനമുയർന്നിട്ടുണ്ട്.
Post Your Comments