ഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻഎസ്എ) അജിത് ഡോവലിന്റെ വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചയാളെ സുരക്ഷാ സേന പിടികൂടി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഡൽഹി പോലീസിന്റെ പ്രത്യേക സെൽ ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ കാറിലാണ് എൻഎസ്എയുടെ വസതിയുടെ മുൻപിലെത്തിയത്. സുരക്ഷാ ജീവനക്കാരോട് ഗേറ്റ് തുറക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, ജീവനക്കാർ തയ്യാറായില്ല. ഇതോടെ ഇയാൾ തർക്കിക്കുകയും വസതിയിൽ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയുമായിരുന്നു.
ഉടൻ തന്നെ സുരക്ഷാ ജീവനക്കാർ ഇയാളെ പിടികൂടി. കർണാടക സ്വദേശിയാണ് ഇയാളെന്നാണ് പ്രാഥമിക വിവരം. ഇയാളെ പോലീസം ഇന്റലിജൻസ് ബ്യൂറോയും ചോദ്യം ചെയ്തു വരികയാണ്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന നിഗമനത്തിലാണ് ഡൽഹി പോലീസ്.
Post Your Comments