കൊച്ചി: ഏകീകൃത സിവില്‍ കോഡിന്റെ പേരില്‍ കേരള ഗവര്‍ണര്‍ക്കെതിരെ ലീഗും സിപിഎമ്മും നടത്തുന്ന കടന്നാക്രമണത്തിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഏകീകൃത സിവില്‍ കോഡ് ബിജെപിയുടെ രഹസ്യ അജന്‍ഡയല്ല മറിച്ച് പരസ്യമായ അജന്‍ഡ തന്നെയാണ്. അതിന്റെ പേരില്‍ ഗവര്‍ണറെ വേട്ടയാടരുതെന്നും കൊച്ചിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
‘ജനസംഘ കാലം മുതല്‍ ഏകീകൃത സിവില്‍ കോഡിന് വേണ്ടി വാദിക്കുന്നവരാണ് ബിജെപി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇത് കഴിഞ്ഞ ദിവസം പോലും പറഞ്ഞതാണ്. മോദി സര്‍ക്കാര്‍ അത് നടപ്പാക്കുക തന്നെ ചെയ്യും. ഇഎംഎസിനും സിപിഎമ്മിനും ഏകീകൃത സിവില്‍ കോഡ് വരണമെന്ന നിലപാടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ അത് മാറ്റി യൂടേണ്‍ അടിച്ചിരിക്കുകയാണ്. രാജ്യത്തെ ഒന്നിപ്പിക്കാനാണ് ഏക സിവില്‍ കോഡ് എന്നിരിക്കെ ഇതിനെതിരെയുള്ള നീക്കം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ഗവര്‍ണറെ ആക്രമിക്കുന്നത് പിണറായിയെ രക്ഷിക്കാനാണ്’, കെ.സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments