തിരുവനന്തപുരം: ഇന്ത്യൻ പൗരത്വത്തിനായി നരേന്ദ്രമോദിക്ക് അപേക്ഷ നൽകിയ കനേഡിയൻ എഴുത്തുകാരൻ ഗാഡ് സാദ് ,തന്റെ ആവശ്യം വാർത്തയായത് ട്വിറ്ററിൽ ഷെയർ ചെയ്തു. ഇംഗ്ലീഷ് മാധ്യമമായ ഈസ്റ്റ്‌കോസ്റ്റ് ഓൺലൈൻ റിപ്പോർട്ട് ചെയ്ത ന്യൂസാണ് അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ ഷെയർ ചെയ്തത്.
— Gad Saad (@GadSaad) February 15, 2022
ഇന്ത്യയിൽ പൗരത്വം നൽകണമെന്നും താമസിക്കാൻ അനുവദിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സാദ് അപേക്ഷിച്ചിരുന്നു. ഈ നാട് വിട്ടു പോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും, തനിക്ക് ഇന്ത്യയിലേക്ക് കുടിയേറാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞ സാദ്, കാനഡയിൽ ഏകാധിപത്യമാണെന്നും തന്നെപ്പോലുള്ളവർ ഈ രാജ്യത്ത് ഉണ്ടാകുന്നത് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വെറുക്കുന്നെന്നും വ്യക്തമാക്കി.
രവിദാസിന്റെ ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചു കൊണ്ടുള്ള നരേന്ദ്രമോദിയുടെ ട്വീറ്റിന് മറുപടിയായി റീ ട്വീറ്റ് ചെയ്യുകയായിരുന്നു സാദ്. എഴുത്തുകാരനും പ്രൊഫസറും ശാസ്ത്രജ്ഞനുമായ സാദിന്, റിപ്പബ്ലിക് ദിനത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായി ആശംസകൾ അർപ്പിച്ചിരുന്നുവെന്നത് ഈ അവസരത്തിൽ സ്മരണീയമാണ്.
Post Your Comments