കോഴിക്കോട്∙ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പേരിൽ സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്നത് വ്യാപക പണപ്പിരിവ്. സംഘങ്ങളിൽ നിന്ന് സാമ്പത്തിക സ്ഥിതി അനുസരിച്ചു 15000 മുതൽ ഒരു ലക്ഷം രൂപ വരെയാണു വാങ്ങുന്നത്. ആലപ്പുഴ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഭാവന ആവശ്യപ്പെട്ടു സർക്കുലർ ഇറക്കിയത് വിവാദമായതിനാൽ രഹസ്യമായാണ് പിരിവ്.
രാഷ്ട്രീയകക്ഷികളുടെ സമ്മേളനങ്ങൾക്കു ഫണ്ട് നൽകാൻ സഹകരണ സംഘങ്ങൾക്കു അധികാരമില്ലെന്നിരിക്കെയാണു അനൗദ്യോഗിക നിർബന്ധിത പിരിവ്. മാർച്ച് 1 മുതൽ 4 വരെ എറണാകുളത്താണ് സിപിഎം സമ്മേളനം. യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളെ ഒഴിവാക്കി എൽഡിഎഫ് ഭരിക്കുന്ന സംഘങ്ങളിൽ നിന്നാണു സംഭാവന സ്വീകരിക്കുന്നത് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ 1600ൽ ഏറെ വരുന്ന പ്രാഥമിക സംഘങ്ങളിൽ പകുതിയിലേറെയും എൽഡിഎഫാണു ഭരിക്കുന്നത്. ഇവയ്ക്കു പുറമേ മറ്റു സഹകരണ സംഘങ്ങളിൽ നിന്നും സംഭാവന സ്വീകരിക്കുന്നുണ്ട്.
Post Your Comments