വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ നിന്ന് ഓള്‍റൗണ്ടര്‍ വാഷിംഗ്ടണ്‍ സുന്ദര്‍ പുറത്ത്. മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റ താരം ആഴ്ചകള്‍ പുറത്തിരിക്കുമെന്നാണ് ബിസിസിഐ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. പരുക്കിനെ തുടര്‍ന്ന് നീണ്ട കാലം പുറത്തിരുന്ന വാഷിംഗ്ടണ്‍ വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് തിരികെയെത്തിയത്.
പരുക്കില്‍ നിന്ന് മുക്തനായ വാഷിംഗ്ടണ്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നു എങ്കിലും കൊവിഡ് ബാധിച്ചതിനാല്‍ കളിച്ചിരുന്നില്ല. ഇന്ത്യന്‍ ക്യാമ്പ് വിട്ട താരം ഇന്ന് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യും. മൂന്ന് ആഴ്ച അദ്ദേഹം ഇവിടെയായിരിക്കും. നേരത്തെ, കെഎൽ ലോകേഷ് രാഹുല്‍, ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ എന്നിവരും വിന്‍ഡീസിനെതിരായ ടി-20 പരമ്പരയില്‍ നിന്ന് പുറത്തായിരുന്നു.
Read Also:- ചർമ്മ സംരക്ഷണത്തിന് തക്കാളി ഫേസ് പാക്കുകള്‍!
രാഹുലിന് രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ പരുക്കേറ്റപ്പോള്‍ അക്‌സര്‍ കൊവിഡിനു ശേഷം വിശ്രമത്തിലാണ്. ഇവര്‍ക്ക് പകരം ദീപക് ഹൂഡയും ഋതുരാജ് ഗെയ്ക്വാദും ടീമില്‍ ഉള്‍പ്പെട്ടിരുന്നു. നാളെയാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് നടക്കുക.
Post Your Comments