ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രിയെ കിം ജോങ് ഉന്നിനോട് ഉപമിച്ച് അധിക്ഷേപ പരാമർശവുമായി കര്‍ഷനേതാവ് രാകേഷ് ടിക്കായത്ത്. നമുക്ക് സ്വേച്ഛാധിപതികളായ ഭരണാധികാരികളെയല്ല ആവശ്യമെന്ന് രാകേഷ് പറഞ്ഞു. ഉത്തര്‍പ്രദേശിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കർഷകനേതാവിന്റെ പ്രതികരണം.
Also Read:പാകിസ്ഥാനിലെ സര്‍വകലാശാലകള്‍ വാലന്റയിന്‍സ് ഡേയെ ‘ഹയ ഡേ’ എന്ന് പുനര്‍നാമകരണം ചെയ്തു
‘ജനങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണാധികാരിയെയാണോ അതോ ഉത്തരകൊറിയയിലേതിന് സമാനമായി ഒരു രണ്ടാം കിം ജോങ് ഉന്നിനെയാണോ തെരഞ്ഞെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ജനങ്ങള്‍ ബുദ്ധിപരമായി അവരുടെ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് ഞാന്‍ കരുതുന്നത്’, രാകേഷ് ടിക്കായത്ത് പറഞ്ഞു.
‘പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ വികസനത്തെക്കുറിച്ച് ബി.ജെ.പി സംസാരിക്കാത്തത് എന്ത് കൊണ്ടാണ്? ബി.ജെ.പി സംസാരിക്കുന്നത് ഹിന്ദുവിനേയും മുസ്ലിമിനേയും കുറിച്ചാണ്. ഹിന്ദു-മുസ്ലിം മത്സരങ്ങള്‍ക്കുള്ള മൈതാനമല്ല മുസഫര്‍ നഗര്‍’, രാകേഷ് കൂട്ടിച്ചേർത്തു.
Post Your Comments