ഇസ്ലാമാബാദ് : ലോകം മുഴുവനും ഫെബ്രുവരി 14 പ്രണയദിനമായി ആഘോഷിച്ചപ്പോള്‍ പാകിസ്ഥാനില്‍ ഈ ദിവസം ‘ഹയാ ( എളിമയുള്ള ദിനം ) ഡേ’ ആയി ആഘോഷിച്ചു. വാലന്റയിന്‍സ് ഡേയ്ക്ക് മുമ്പ് തന്നെ പാകിസ്ഥാനില്‍ വിദ്യാര്‍ത്ഥികള്‍ പ്രണയ ദിനം ആഘോഷിക്കരുതെന്ന് സര്‍വകലാശാലകള്‍ കര്‍ശന മുന്നറിയിപ്പ് നല്‍കി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
Read Also : സ്‌കൂളുകളിലെ ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം: ജിഫ്രി മുത്തുക്കോയ തങ്ങൾ
ഇസ്ലാമബാദിലെ ക്വയ്ദ്-ഇ-അസം സര്‍വകലാശാല ഇക്കഴിഞ്ഞ ഫെബ്രുവരി 13ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ വാലന്റയിന്‍സ് ദിനത്തോടനുബന്ധിച്ച് ആണ്‍കുട്ടികള്‍ വെളുത്ത പ്രാര്‍ത്ഥനാ തൊപ്പി ധരിക്കാനും വിദ്യാര്‍ത്ഥിനികളോട് കറുത്ത ബുര്‍ഖ ധരിച്ച് വരാനും നിര്‍ദ്ദേശിച്ചിരുന്നു. മാത്രമല്ല, ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മില്‍ സംസാരിച്ചാലും നിയമങ്ങള്‍ ലംഘിച്ചാലും 3000 രൂപ പിഴ ചുമത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
പെഷവാര്‍ മെഡിക്കല്‍ കോളേജും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം അടുത്ത് വരരുതെന്നായിരുന്നു ഉത്തരവ്. നിയമങ്ങള്‍ ലംഘിക്കുന്ന ആര്‍ക്കും 1000 രൂപ പിഴ ചുമത്തുമെന്നും സര്‍ക്കുലറില്‍ ഉണ്ട്.
എന്നാല്‍ പാക് സര്‍വകലാശാലകളുടെ വിവാദ സര്‍ക്കുലറിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രക്ഷോഭവുമായി രംഗത്ത് എത്തി.
Post Your Comments