Latest NewsIndia

പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് താഴേക്ക് തൂങ്ങി യുവാവിന്റെ വ്യായാമം : ഞെട്ടിക്കുന്ന വീഡിയോ

അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് ഇയാൾ ബാൽക്കണിയിൽ തൂങ്ങി വ്യായാമം ചെയ്യുന്നത്.

ഹരിയാന: ഫരീദാബാദിലെ ബഹുനില കെട്ടിടങ്ങളിൽ താമസിക്കുന്ന ആളുകളെ കുറിച്ച് ചില ദിവസങ്ങളായി അവിശ്വസനീയമായ വാർത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. പന്ത്രണ്ടാം നിലയിലെ ബാൽക്കണിയിൽ തൂങ്ങി ഒരാൾ വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിരിക്കുന്നത്. അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് ഇയാൾ ബാൽക്കണിയിൽ തൂങ്ങി വ്യായാമം ചെയ്യുന്നത്.

അതേസമയം ഫരീദാബാദിലെ ഒരു സ്ത്രീ തന്റെ മകനെ ഒൻപതാം നിലയിൽ നിന്ന് താഴെവീണ അലക്കിയ വസ്ത്രങ്ങൾ എടുക്കുന്നതിനായി വിട്ടിട്ട് പത്താം നിലയിലേക്ക് സാരികൊണ്ട് കെട്ടിത്തൂക്കി കയറ്റിയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നതിന്റെ വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. ഇവർക്കെതിരെ വലിയ വിമർശനങ്ങളാണ് ഉയർന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button