News

വീട്ടില്‍ വ്യായാമം ചെയ്യുന്നവര്‍ക്ക് ഇതാ ചില നിര്‍ദേശങ്ങള്‍

എപ്പോഴും ആരോഗ്യത്തോടെയിരിക്കാനും, പല രോഗങ്ങളില്‍നിന്നും മുക്തി നേടനുമെല്ലാമാണ് നമ്മള്‍ വ്യായാമം ചെയ്യാറുള്ളത്, സമയം ലാഭിക്കുന്നതിനായി വീടിനകത്ത് തന്നെ വ്യായാമം ചെയ്യുന്നവരാണ് നമ്മളില്‍ കൂടുതല്‍ പേരും. ഇത്തരത്തില്‍ വ്യായാമം, ചെയ്യുമ്‌ബോള്‍ നമ്മള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യായാമം   ചെയ്യുന്നതിന് കൃത്യമായ ഒരു ക്രമവും ചിട്ടയും ഉണ്ടാക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്.

എന്നും ഒരേ സമയത്ത്, ഒരേ അളവിലാണ് വ്യായാമങ്ങള്‍ ചെയ്യേണ്ടത്. ക്രമം തെറ്റിയ അളവും സമയവും ശരീരത്തെ ദോഷകരമായാണ് ബാധിക്കുക. അമിതമായി വ്യായാമങ്ങള്‍ ചെയ്തുകൂടാ. അമിതമായി വ്യായാമം ചെയ്യുന്നതിലൂടെ മാനസിക സമ്മര്‍ദ്ദവും നിരാശയും ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ തെളിയിച്ചിട്ടിള്ളത്. ശരീരത്തിലെ ഹോര്‍മോണുകളുടെ അളവില്‍ മാറ്റം വരുന്നതിനാലാണ് ഇത്.

നല്ല വായു സഞ്ചാരമുള്ള ഇടങ്ങളില്‍ വേണം വ്യായാമം ചെയ്യാന്‍. ലഘുവായ ഭക്ഷണം കഴിച്ച് അല്‍പനേരം വിശ്രമിച്ച ശേഷം വര്‍ക്കൌട്ട് ചെയ്യാവുന്നതാണ്. വ്യായാമം ചെയ്യുമ്‌ബോള്‍ നന്നായി ശ്വാസമെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കണം. കിതപ്പ് മാറിയ ശേഷം മാത്രമേ വെള്ളം കുടിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button