PalakkadNattuvarthaLatest NewsKeralaNewsIndia

ആ തലയോട്ടി ആരുടേത്? കാണാതായ ചെറുപ്പക്കാരുടേതോ, പിടികിട്ടാത്ത ചോദ്യവുമായി കൊല്ലങ്കോട്

പാലക്കാട്‌: കൊല്ലങ്കോട് മനുഷ്യന്റെ തലയോട്ടി കണ്ടെത്തിയ പ്രദേശത്ത് പരിശോധന കർശനമാക്കി പൊലീസ്. മൃ​ത​ദേ​ഹ​ങ്ങ​ള്‍ തി​രി​ച്ച​റി​യു​ന്ന ര​ണ്ട് പൊ​ലീ​സ് നാ​യ്​​ക്ക​ളെ​യും ആ​ദി​വാ​സി​ക​ളെ​യും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഇപ്പോൾ തി​ര​ച്ചി​ല്‍ ന​ട​ക്കുന്നത്. തലയോട്ടിയുടെ ബാക്കി വരുന്ന ഭാഗങ്ങൾക്കായാണ് ഇപ്പോൾ തിരച്ചിൽ പിരോഗമിക്കുന്നത്

Also Read:മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല: ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് ചെയർമാൻ

വ​നം വ​കു​പ്പി​ന്‍റെ​യും സമീപവാസികക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച നടത്തിയ തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ല. അതുകൊണ്ട് തന്നെ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ തി​ര​ച്ചി​ല്‍ കൂടുതൽ ഊ​ര്‍​ജി​ത​മാ​ക്കനുള്ള തീരുമാനത്തിലാണ് പൊ​ലീ​സ്. അതേസമയം അ​തി​ര്‍​ത്തി​ക്ക​പ്പു​റ​ത്ത് ത​മി​ഴ്നാ​ട് പൊ​ലീ​സ്, വ​നം വ​കു​പ്പ് എ​ന്നി​വ സം​യു​ക്ത​മാ​യി തെ​ന്മ​ല വ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

അതേസമയം, കണ്ടെത്തിയ തലയോട്ടി മുൻപ് പ്രദേശത്ത് കാണാതായ രണ്ടു ചെറുപ്പക്കാരിൽ ഒരാളുടെതാണോ എന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചിരുന്നു. യുവാക്കളെ ഇതുവരെ കണ്ടെത്താനാവാത്തതാണ് സംശയങ്ങൾക്ക് വഴിവയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button