ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ ആരംഭിച്ച ഹിജാബ് സമരം ഇന്ന് രാജ്യമാകെ ചർച്ച ചെയ്യപ്പെടുകയാണ്. ഹിജാബ് ധരിക്കണമെന്ന ആവശ്യവുമായി ആറ് പെൺകുട്ടികളെത്തുകയും അനുമതി നൽകാതെ സ്‌കൂൾ അധികൃതർ നിലപാടിൽ ഉറച്ച് നിൽക്കുകയും ചെയ്തതോടെയാണ് വിഷയം കാർണാടകയ്ക്ക് പുറത്തേക്ക് ചർച്ചയായത്. ഹിജാബിനെതിരെ കാവി ഷാൾ ധരിച്ച് കുട്ടികളെത്തി. ഒടുവിൽ ഹൈക്കോടതി ഇടപെട്ട്, കേസിൽ അന്തിമ വിധി ഉണ്ടാകുന്നത് വരെ സ്‌കൂളുകളിൽ മതചിഹ്നങ്ങളോ വസ്ത്രങ്ങളോ ഉപയോഗിക്കാൻ പാടുള്ളതല്ലെന്ന് ഉത്തരവിട്ടു. എന്നാൽ, ഇതാദ്യമായിട്ടല്ല ഹിജാബിനെതിരെ കാവി ഷാൾ പ്രതിഷേധം കർണാടകയിൽ ഉയരുന്നത്. 2018 ലും സമാനമായ സംഭവം നടന്നിരുന്നു.
കർണാടകയിലെ ചിക്കമംഗളൂരു ജില്ലയിൽ ഏകദേശം 5,000 ജനസംഖ്യയുള്ള ഒരു ചെറിയ പട്ടണമായ കോപ്പയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിലെ രണ്ടാം വർഷ കൊമേഴ്‌സ് വിദ്യാർത്ഥിയായ സാദിഖ് ഹംസ ആണ് സമാനമായ സംഭവം ഇതിനു മുൻപും ഉണ്ടായതായി വെളിപ്പെടുത്തുന്നത്. ദേശീയ മാധ്യമമായ സ്ക്രോൾ ആണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
Also Read:തൃശൂരില്‍ ടിടിആറിന് ക്രൂര മര്‍ദനം: ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്
മുസ്ലീം വിദ്യാർത്ഥിനികളെ ഹിജാബ് ധരിക്കാൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 2018 ൽ കോപ്പയിലെ ഗവൺമെന്റ് ഫസ്റ്റ് ഗ്രേഡ് കോളേജിൽ വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയിരുന്നു. ‘ഒരു ദിവസം ഹിന്ദു മതത്തിൽ പെട്ട വിദ്യാർത്ഥികൾ കാവി ഷോൾ ധരിച്ച് സ്‌കൂളിലെത്തുകയും അവർ ഹിജാബിനെതിരാണെന്ന് പറയുകയും ചെയ്തു’, പ്രിൻസിപ്പൽ പ്രൊഫസർ അനന്ത എസ് ഓർത്തെടുക്കുന്നു. വിഷയം വളരുമെന്ന് തോന്നിയ അദ്ദേഹം കോളേജ് വികസന സമിതിയുമായും വിദ്യാർത്ഥികളുടെ രക്ഷിതാക്കളുമായും മീറ്റിങ് ചേർന്നു. ഹിജാബ് തലയും മുഖത്തിന്റെ പകുതി ഭാഗവും മറയ്ക്കുന്ന രീതിയിൽ മുറുക്കി കെട്ടുകയോ പിൻ ചെയ്യുകയോ ചെയ്യാതെ, തലയിൽ കൂടെ തട്ടമിടാമെന്ന രീതിയിൽ മുന്നോട്ട് പോകാമെന്ന് അന്നത്തെ രക്ഷിതാക്കളുടെ യോഗത്തിൽ തീരുമാനമായി. അങ്ങനെയാണ് ആ വിവാദം അവസാനിച്ചത്.
എന്നാൽ നാല് വർഷത്തിന് ശേഷം, ഹിജാബ് വിവാദം വീണ്ടുമുയർന്നു വന്നു. എന്നാൽ, ഇത്തവണ വിഷയം പ്രിൻസിപ്പലിന്റെ കൈയ്യിലൊതുങ്ങിയില്ല. ഫെബ്രുവരി ആദ്യവാരം ഹിജാബിനെതിരെ ഹിന്ദു കുട്ടികൾ കാവി ഷാൾ ധരിച്ചെത്തിയതും തുടർന്നുണ്ടായ പ്രതിഷേധങ്ങളുമാണ് വിഷയം കർണാടകയിലെ മറ്റ് ജില്ലകളിലേക്കും ഒടുവിൽ സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിച്ചത്.
Also Read:ത്രിവര്‍ണ ഹിജാബണിഞ്ഞ് ചെറിയ കുട്ടികൾ, റാലി സംഘടിപ്പിച്ചത് വിവിധ സംഘടനകൾ: തമിഴ്‌നാട്ടില്‍ പ്രതിഷേധം
തന്റെ അടുത്തിരുന്ന നാല് കൂട്ടുകാർ, കാവി ഷാൾ പ്രധിഷേധം നടത്താൻ തീരുമാനിക്കുന്നത് താൻ നേരിട്ട് കേട്ടുവെന്ന് സാദിഖ് ഹംസ പറയുന്നു. ഹിജാബ് വിഷയത്തിൽ കാവി ഷാൾ ഉയർന്നു വരുന്നത് നേരിൽ കണ്ടുവെങ്കിലും അന്ന് തലതാഴ്ത്തിയിരിക്കുകയല്ലാതെ തനിക്കൊന്നും ചെയ്യാൻ കഴിയുമായിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. ഹിജാബിനെതിരെ പ്രതിഷേധിക്കാൻ ഹിന്ദു വിദ്യാർത്ഥികൾ കഴുത്തിൽ കാവി നിറത്തിലുള്ള സ്കാർഫ് ധരിക്കുന്നത് സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങൾ കാണുന്നതിന് വളരെ മുമ്പുതന്നെ കോപ്പയിൽ വിഷയം ആളിക്കത്തിയിരുന്നു.
‘കാവി ഷാൾ പ്രതിഷേധം ആരംഭിച്ചത് എന്റെ സ്‌കൂളിൽ ആയിരുന്നു. എന്റെ ക്ലാസിൽ, എന്റെ നാല് സുഹൃത്തുക്കളായിരുന്നു അതിനു തുടക്കം കുറിച്ചത്’, സാദിഖ് പറയുന്നു. പിന്നാലെ, സാദിഖ് ഹംസയുടെ സഹോദരി ഷഫാ ഹംസ പഠിക്കുന്ന ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലേക്കും കാവി ഷാൾ പ്രതിഷേധം പടർന്നു. സഹോദരിയുടെ ഉറ്റസുഹൃത്ത് പോലും അതിൽ ചേർന്നു എന്ന് കേട്ടപ്പോൾ അവൾ ഞെട്ടി.
‘എന്റെ സഹപാഠികൾ ഇതിനെ കളിയാക്കി. നിന്റെ അടുത്ത സുഹൃത്ത് തന്നെ നിങ്ങൾക്ക് എതിരാണ് എന്ന് അവർ എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ എനിക്ക് വിഷമം തോന്നി. എന്നാൽ, ചില ആൺകുട്ടികൾ അവളോട് നിർബന്ധിച്ചത് കൊണ്ടാണ് അവൾ കാവി ഷാൾ ധരിച്ചതെന്ന് ഞാനാ പിന്നീടറിഞ്ഞു’, സഹോദരി ഷഫാ ഹംസ പറഞ്ഞതായി സാദിഖ് വെളിപ്പെടുത്തുന്നു.
തന്റെ കുടുംബത്തിലെ എല്ലാ സ്ത്രീകളും ഹിജാബ് ധരിച്ചാണ് താൻ വളർന്നതെന്ന് ഷഫാ ഹംസ പറഞ്ഞു. തങ്ങളുടെ സമൂഹത്തിലെ ഒരു പരമ്പരാഗത ആചാരത്തിനെതിരെ സുഹൃത്തുക്കൾ പെട്ടെന്ന് തിരിഞ്ഞത് സഹോദരങ്ങളെ അസ്വസ്ഥരാക്കിയെങ്കിലും തന്നെ അത് ആശ്ചര്യപ്പെടുത്തിയില്ല എന്നും കാരണം, 2018 ൽ നടന്ന സംഭവങ്ങൾ താൻ നേരിട്ട് കണ്ടതാണെന്നുമാണ് സാദിഖിന് പറയാനുള്ളത്.
Post Your Comments