Latest NewsKeralaNews

തൃശൂരില്‍ ടിടിആറിന് ക്രൂര മര്‍ദനം: ഇതര സംസ്ഥാന തൊഴിലാളികൾക്കെതിരെ കേസ്

പെരുമ്പാവൂര്‍ സ്വദേശിയായ കുറുപ്പന്‍ ബേസിക്കിനാണ് മര്‍ദനമേറ്റത്.

തൃശൂർ: റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ടിടിആറിന് ക്രൂര മര്‍ദനം. ഇതര സംസ്ഥാന തൊഴിലാളികള്‍ ആണ് മര്‍ദിച്ചത്. ടിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ ടിടിആറിനെ ഇവര്‍ മര്‍ദ്ദിക്കുകയായിരുന്നു. അന്ത്യോദയ എക്‌സ്പ്രസില്‍ ഉണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലെത്തിയത്. ഇന്ന് പുലര്‍ച്ചെ 12.55 ഓടെയാണ് സംഭവം.

Read Also: മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

പെരുമ്പാവൂര്‍ സ്വദേശിയായ കുറുപ്പന്‍ ബേസിക്കിനാണ് മര്‍ദനമേറ്റത്. ടിടിആറിന്റെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ അക്രമികള്‍ പിടിച്ചുവാങ്ങിയെന്നാണ് പ്രാഥമിക വിവരം. ബെസിയെ തൃശൂര്‍ ആക്ട്‌സ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button