Latest NewsKeralaNews

ആർഎസ്എസ് പ്രതിനിധിയായ ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നു: കെ മുരളീധരൻ

ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിനോട് നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും ഒത്തുകളിക്കുന്നുവെന്ന് കെ മുരളീധരൻ എംപി. രണ്ടു കൂട്ടരും പീലാത്തോസാകാൻ ഒത്തു കളിക്കുന്നുവെന്നും പരസ്പരം കൈ കഴുകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹരി എസ് കർത്തയുടെ കാര്യത്തിലും ഇതുണ്ടായിയെന്നും ഈ നിയമനം പഞ്ചാബിലും ബംഗാളിലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘കേരളത്തിൽ അവിശുദ്ധ കൂട്ടുകെട്ടാണ്. ഗവർണർ പരിധിയിൽ വരാത്ത കാര്യങ്ങൾ പറയുന്നു. ആർഎസ്എസ് പ്രതിനിധിയായ ഗവർണറും കമ്യൂണിസ്റ്റ് പ്രതിനിധിയായ മുഖ്യമന്ത്രിയും ഒത്തു കളിക്കുന്നു. ഗവർണർ പദവിക്കനുസരിച്ച് പ്രവർത്തിക്കണം ‘- അദ്ദേഹം പറഞ്ഞു. ഗവർണർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തോടായിരുന്നു പാർലമെന്റംഗത്തിന്റെ പ്രതികരണം.

Read Also: മണൽ കടത്ത് കേസ്: അറസ്റ്റിലായ ബിഷപ്പിനും വൈദികര്‍ക്കും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി മലങ്കര കത്തോലിക്ക സഭ

ഏകീകൃത സിവിൽ കോഡ് ഇപ്പോൾ ആരും ചർച്ച ചെയ്യാത്ത വിഷയമാണെന്നും ഗവർണർ ആർഎസ്എസ് അജണ്ട നടപ്പാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ സ്ഥാനത്തിനോട് നീതി കാണിച്ചില്ലെങ്കിൽ യുഡിഎഫ് ശക്തമായ നിലപാടെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button