Latest NewsIndiaNews

ഹിജാബ് വിഷയം ആളിപ്പടർത്താൻ ശ്രമം, തുണി കത്തിച്ച് പ്രതിഷേധിച്ചെന്ന് വ്യാജ പ്രചാരണം: പ്രചരിക്കുന്ന വീഡിയോയുടെ സത്യമിത്

ഒരു കൂട്ടം സ്ത്രീകൾ വാട്ടർ ടാങ്കിന് മുകളിൽ കയറി നിൽക്കുകയും ഒരു തുണിക്ക് തീയിടുകയും മറ്റൊരു സ്ത്രീയെ ചുട്ടുകൊല്ലുകയും ചെയ്യുന്ന ഒരു ഗ്രാഫിക് വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ഹിജാബ് ധരിക്കുന്നതിനെതിരെ തുണി കത്തിച്ച് പ്രതിഷേധിച്ചവർ ഒടുവിൽ സ്വയം കത്തിയമർന്നു എന്ന തരത്തിലാണ് ഈ വീഡിയോ പ്രചരിപ്പിക്കുന്നത്.

Also Read:മുൻമന്ത്രിയുടെ കാലത്ത് ക്രമക്കേട് നടന്നെന്ന് പറഞ്ഞിട്ടില്ല: ട്വിസ്റ്റ് കൊടുത്ത് അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് ചെയർമാൻ

എന്നാൽ, വർഷങ്ങൾക്ക് മുൻപുള്ള ഒരു സംഭവത്തിന്റെ വീഡിയോ ആണ് ഹിജാബിനെതിരെ പ്രതിഷേധിക്കുന്നവരുടേതെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത്. ഈ വീഡിയോയ്ക്ക് ഹിജാബുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വാസ്തവം. എലിമെന്ററി ടീച്ചേഴ്‌സ് ട്രെയിനിംഗ് (ഇടിടി) കോഴ്‌സിലേക്ക് പ്രവേശനം തേടുകയും തങ്ങളുടെ സർവീസ് റഗുലറൈസ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്ത് അധ്യാപകർ 2010-ൽ പഞ്ചാബ് സർക്കാരിനെതിരെ കപൂർത്തലയിൽ നടത്തിയ പ്രതിഷേധത്തിൽ നിന്നുള്ളതാണ് ഇപ്പോൾ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ.

പ്രതിഷേധത്തിനിടെ ഒരു സ്ത്രീയ്ക്ക് അകാരണമായി പൊള്ളലേൽക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്ന. അന്ന് പൊള്ളലേറ്റ് മരിച്ചത് 27 കാരിയായ കിരൺജീത് ആയിരുന്നു. രാജ്യം ഏറെ ചർച്ച ചെയ്ത വിഷയമായിരുന്നു ഇത്. ഇതാണ് ഇപ്പോൾ വ്യാജമായി പ്രചരിപ്പിക്കുന്നത്. ഹിജാബ് വിഷയത്തിൽ ചില സ്ത്രീകൾ ഹിജാബിനെതിരെ പ്രതിഷേധിക്കുകയും അത് കത്തിക്കാൻ ശ്രമിക്കുകയും പകരം സ്വയം തീകൊളുത്തി മരണപ്പെടുകയുമായിരുന്നു എന്ന തരത്തിലാണ് വീഡിയോ ഫേസ്ബുക്കിലും ട്വിറ്ററിലും പ്രചരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button