ഉപ്പ് കൂടുതലുള്ള ഭക്ഷണം കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് പഠനറിപ്പോർട്ട്. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഡോ.ടോഡ് അലക്‌സാണ്ടറെ ഉപ്പിനെതിരേ തിരിച്ചത് ശരീരത്തിലെ കാല്‍സ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് നിയന്ത്രിക്കുന്നത് ഒരേ ഘടകമാണെന്ന കണ്ടെത്തലാണ്. ആവശ്യത്തിലധികം വരുന്ന സോഡിയം ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ പുറന്തള്ളുന്ന സോഡിയത്തോടൊപ്പം കാല്‍സ്യവും നഷ്ടപ്പെടുന്നു.
വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിന് മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് കാരണമാകുന്നു. അതേസമയം ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എല്ലിന്റെ തേയ്മാനത്തിനും ബലക്ഷയത്തിനും അങ്ങനെ ഓസ്റ്റിയോപൊറസിസ് എന്ന അസ്ഥിരോഗത്തിലേക്കും വഴിതെളിക്കും.
സോഡിയം കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടുത്തുകയാണെന്ന് പറയുന്നത്. സോഡിയം കുറവുള്ള ആഹാരം ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
Post Your Comments