ThrissurNattuvarthaLatest NewsKeralaNews

നി​ർ​മാ​ണത്തിലിരിക്കുന്ന വീടിന് നേരെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം : പ്ര​ധാ​ന വാ​തി​ൽ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു

പൂ​ലാ​നി കു​റു​പ്പ​ത്ത് ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ഡെ​ന്നി​യു​ടെ പു​തി​യ വീ​ടി​ന്‍റെ വി​ല​യേ​റി​യ പ്ര​ധാ​ന വാ​തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു

ചാ​ല​ക്കു​ടി: മേ​ലൂ​രി​ൽ നി​ർ​മാ​ണത്തിലിരിക്കുന്ന വീ​ടി​നു നേ​രെ സാ​മൂ​ഹ്യ വി​രു​ദ്ധ​രു​ടെ ആ​ക്ര​മ​ണം. പൂ​ലാ​നി കു​റു​പ്പ​ത്ത് ആ​ല​പ്പാ​ട​ൻ വീ​ട്ടി​ൽ ഡെ​ന്നി​യു​ടെ പു​തി​യ വീ​ടി​ന്‍റെ വി​ല​യേ​റി​യ പ്ര​ധാ​ന വാ​തി​ൽ സാ​മൂ​ഹി​ക വി​രു​ദ്ധ​ർ തീ​യി​ട്ട്​ ന​ശി​പ്പി​ച്ചു.

ര​ണ്ടാ​ഴ്ച മു​മ്പ്​ ഇ​തേ വീ​ടി​ന്‍റെ പോ​ളി​ഷ് ചെ​യ്ത പ്ര​ധാ​ന വാ​തി​ൽ, മു​ൻ​വ​ശ​ത്തെ ചു​വ​ർ എ​ന്നി​വ രാ​ത്രി​യി​ൽ ആ​രോ പെ​യി​ന്‍റ്​ ഒ​ഴി​ച്ച് വൃ​ത്തി​കേ​ടാ​ക്കി​യി​രു​ന്നു. അ​തി​നെ​തി​രെ പ​രാ​തി നി​ല​നി​ൽ​ക്ക​വേ​യാ​ണ് തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ച വീ​ടി​ന്‍റെ വാ​തി​ൽ തീ ​കൊ​ളു​ത്തി ന​ശി​പ്പി​ച്ച​ത്. ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി ത​യാ​റെ​ടു​പ്പ് ന​ട​ത്ത​വേ​യാ​ണ് അ​ജ്ഞാ​ത​ർ രാ​ത്രി​യി​ൽ വ​ന്ന് പെ​യി​ന്‍റ്​ ഒ​ഴി​ച്ച​ത്. വീ​ട്ടി​ലെ മ​റ്റു പ​ണി​ക​ൾ​ക്കാ​യി വെ​ച്ചി​രു​ന്ന പെ​യി​ന്‍റാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത്.

Read Also : ഏറ്റവും എളുപ്പത്തിൽ ബിസിനസ് തുടങ്ങാവുന്ന അഞ്ച് രാജ്യങ്ങളിൽ ഒന്ന്: അപൂർവ്വ നേട്ടം കൈവരിച്ച് ഇന്ത്യ

ര​ണ്ട് വീ​ട് അ​പ്പു​റ​ത്താണ് ഇവർ താ​മ​സി​ക്കു​ന്ന​ത്. ത​ങ്ങ​ൾ​ക്ക് ആ​രും ശ​ത്രു​ക്ക​ളാ​യി ഇ​ല്ലെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. മ​ക​ൻ വി​ദേ​ശ​ത്തു നി​ന്ന് ജോ​ലി​യെ​ടു​ത്ത് സ്ഥ​ലം വാ​ങ്ങി​യാ​ണ് പു​തി​യ വീ​ട് നി​ർ​മി​ച്ച​ത്.

സംഭവുമായി ബന്ധപ്പെട്ട് വീട്ടുകാർ കൊ​ര​ട്ടി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അതേസമയം നേ​ര​ത്തേ​യു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ പൊ​ലീ​സി​ന് തു​മ്പൊ​ന്നും ല​ഭി​ച്ചി​ട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button