KozhikodeKeralaNattuvarthaLatest NewsNews

നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു : വീട് പൂർണമായും തകർന്നു

റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്

താമരശ്ശേരി : നിയന്ത്രണംവിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. ചുങ്കം ജംഗ്ഷനോട് ചേർന്ന് മുക്കം റോഡിൽ അത്തായക്കണ്ടം വിച്ചിയാലിയുടെ മകൻ റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്.

ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം. റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. വീട്ടിൽ താമസക്കാർ ഉണ്ടായിരുന്നില്ല. വീട്ടൽ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസമാണ് ഇവിടെനിന്നും താമസം മാറ്റിയത്. ആരുമില്ലാതിരുന്നതിനാൽ വൻദുരന്തം ആണ് ഒഴിവായത്.

Read Also : അച്ഛന്റെ ജന്മദിനത്തിൽ പൂക്കൾ വിരിഞ്ഞില്ല, തോട്ടക്കാരെ ശിക്ഷിച്ച് കിം ജോങ്-ഉൻ

മുക്കം ഭാഗത്തുനിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാർ മിക്സിങ് യൂണിറ്റിലേക്ക് വരികയായിരുന കാലി ടിപ്പറാണ് അപകത്തിൽപ്പെട്ടത്. അതേസമയം വീട് പൂർണമായും തകർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button