KozhikodeLatest NewsKeralaNattuvarthaNews

​ശബ​രി​മ​ല തീ​ര്‍​ഥാ​ട​കർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട സംഭവം : ട്രാവലർ ഡ്രൈവർ ഉറങ്ങിപ്പോയെന്നു സൂചന

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാണ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചത്

കോ​ഴി​ക്കോ​ട് : കോ​ഴി​ക്കോ​ട് പു​റ​ക്കാ​ട്ടേ​രി പാ​ല​ത്തി​നു മു​ക​ളി​ല്‍ മൂന്നു പേർ മരിക്കാനിടയായ അപകടത്തിൽ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നു സൂചന. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ച ട്രാ​വ​ല​റും ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാണ് മൂ​ന്നു​പേ​ര്‍ മ​രി​ച്ചത്.

ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ശി​വ​ണ്ണ, നാ​ഗ​രാ​ജ, ട്രാ​വ​ല​ര്‍ ഡ്രൈ​വ​റാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ദി​നേ​ശ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മൂന്നു പേ​രും മ​രി​ച്ചു. മു​ന്‍​ഭാ​ഗം വെ​ട്ടി​പൊ​ളി​ച്ചാ​ണ് ദി​നേ​ശ​നെ പു​റ​ത്തെ​ടു​ത്ത​ത്. ട്രാ​വ​ല​റി​ലെ യാ​ത്ര​ക്കാ​രാ​യ 11 പേ​ര്‍​ക്കും പ​രി​ക്കു​ണ്ട്. ഇ​ന്ന് പു​ല​ര്‍​ച്ചെ 5.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

Read Also : ശാരീരിക ബുദ്ധിമുട്ട്, ചോദ്യം ചെയ്യൽ നടന്നില്ല: ഇ.ഡിയോട് കൂടുതൽ സമയം തേടി സ്വപ്‌ന സുരേഷ്

ട്രാ​വ​ല​ര്‍ ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് ലഭിക്കുന്ന വിവരം. ട്രാ​വ​ല​ര്‍ നേ​രി​ട്ട് എ​തി​രേ വ​ന്ന ലോ​റി​യി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രു​ക്കേ​റ്റ​വ​രെ നാ​ട്ടു​കാ​രും പൊ​ലീ​സും ചേ​ര്‍​ന്ന് ബ​സ് വെ​ട്ടി​പ്പൊ​ളി​ച്ചു പു​റ​ത്തെ​ടു​ത്ത് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കു കാര്യമാ​യ പ​രി​ക്കി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button