Latest NewsIndiaNews

കേരളത്തിലും ബംഗാളിലും നടക്കുന്നത് അക്രമവും അരാജകത്വവും: പ്രസ്താവനയിൽ വിശദീകരണവുമായി യോഗി ആദിത്യനാഥ്

ലക്‌നൗ : കേരളത്തിനെതിരെ നടത്തിയ പ്രസ്താവയിൽ വിശദീകരണവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേരളത്തിലെയും ബംഗാളിലെയും അക്രമവും അരാജകത്വത്തെയും കുറിച്ചുള്ള മുന്നറിയിപ്പാണ് ഞാന്‍ എന്റെ ജനങ്ങള്‍ക്ക് നൽകിയതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. ബംഗാളില്‍ നിന്ന് വന്നവർ യുപിയിലും അരാജകത്വം പരത്തുകയാണ്. കേരളത്തിലാകട്ടെ രാഷ്ട്രീയത്തിന്റെ പേരിലുള്ള അരും കൊലപാതകങ്ങളും അക്രമവുമാണ് നടക്കുന്നതെന്നും യോഗി പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിനത്തിലാണ് കേരളത്തിന്റെ പേര് പരാമര്‍ശിച്ച് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. ഒരു അബദ്ധം പറ്റിയാല്‍ ഉത്തര്‍പ്രദേശ് കശ്മീരോ കേരളമോ പശ്ചിമ ബംഗാളോ ആയി മാറുമെന്നാണ് യോഗി അഭിപ്രായപ്പെട്ടത്‌. യുപി ബിജെപിയുടെ ട്വിറ്റര്‍ അക്കൗണ്ടിൽ പോസ്റ്റ് ചെയ്‌ത വീഡിയോ സന്ദേശത്തിലാണ് യോഗി ഇക്കാര്യം പറഞ്ഞത്.

Read Also  :  വിഷ്ണുവിന്റെ ശരീരാവശിഷ്ടങ്ങൾ അടുത്ത വീടുകളിലും തെറിച്ചു വീണു: ബോബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞതായി സൂചന

തന്റെ ഹൃദയത്തില്‍ തൊട്ട് ചില വിഷയങ്ങളാണ് വിശദീകരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ടാണ് യോഗി ആദിത്യനാഥിന്റെ വീഡിയോ ആരംഭിച്ചത്. അഞ്ച് വര്‍ഷത്തെ തന്റെ ഭരണകാലത്ത് പല അതിശയകരമായ സംഭവങ്ങളാണ് യുപിയില്‍ നടന്നത്. ജനങ്ങള്‍ക്ക് തെറ്റുപറ്റിയാല്‍ അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതാവുമെന്നും യോഗി പറഞ്ഞു. ഭയമില്ലാതെ ജീവിക്കാനുള്ള നിങ്ങളുടെ ഉറപ്പാണ് നിങ്ങള്‍ എനിക്ക് നല്‍കുന്ന വോട്ടെന്നും യോഗി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button