COVID 19UAELatest NewsNewsInternationalGulf

യുഎഇയിൽ കോവിഡ് വ്യാപനം കുറയുന്നു: ഇന്ന് സ്ഥിരീകരിച്ചത് 1,191 കേസുകൾ

അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. 1,191 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 2,713 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടർന്നുള്ള രണ്ടു മരണങ്ങളാണ് ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത്.

Read Also: ‘അവൻ നിരപരാധിയാണ്, അറസ്റ്റ് അംഗീകരിക്കാൻ കഴിയില്ല’: കണ്ണൂർ ബോംബാക്രമണത്തിൽ അറസ്റ്റിലായ അക്ഷയിന്റെ പിതാവ്

8,69,428 പേർക്കാണ് യുഎഇയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 8,03,597 പേർ രോഗമുക്തി നേടി. 2,287 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞു. 63,544 പേർ ചികിത്സയിൽ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 389,858 കോവിഡ് പരിശോധനകളാണ് യുഎഇയിൽ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാൾ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേർക്കും കോവിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Read Also: സിഐടിയുവിന്റെ സമരം തൊഴിൽ സംരക്ഷണത്തിന് വേണ്ടി, ചുമട്ട് തൊഴിലാളികൾ ഗ്രാമങ്ങളിലെ നന്മയുടെ പ്രതീകങ്ങളാണ്: എം.വി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button