Latest NewsKeralaIndiaNews

‘ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ നിൽക്കുന്നത് ബോംബെറിഞ്ഞയാൾ’: ഷാഫി പറമ്പിൽ

കണ്ണൂർ: കണ്ണൂരിലെ തോട്ടടയിൽ വിവാഹ സംഘത്തിനെതിരെയുണ്ടായ ബോംബേറിനെ കുറിച്ച് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ. കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇത് വ്യക്തമാക്കുന്ന വിവരമാണ് ഷാഫി പറമ്പിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ബോംബെറിഞ്ഞയാളും കൊല്ലപ്പെട്ടായാലും ഒരേ പാർട്ടിയിലെ അംഗങ്ങളാണെന്ന് ഇതിലൂടെ തെളിയുകയാണ്. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നുവെന്ന് ഷാഫി പറമ്പിൽ പറയുന്നു.

Also Read:മുസ്‌ലിം പെൺകുട്ടികൾ ഏറ്റവും സുരക്ഷിതർ : രാജ്യത്ത് മികച്ച ഭരണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി

കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണെന്നും അതും മുഖ്യമന്ത്രിയുടെ നാട്ടിൽ വെച്ചാണെന്നും ഷാഫി ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്. ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് സമരം നടത്തുമെന്ന് ഷാജി പറമ്പിൽ അറിയിച്ചു.

ഷാഫി പറമ്പിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

ചെങ്കൊടിയുടെ മുന്നിൽ പച്ച വൃത്തത്തിൽ ഉള്ളത് കൊല്ലപ്പെട്ടയാൾ, നടുവിൽ മുഷ്ടി ചുരുട്ടി നിൽക്കുന്നത് ബോംബെറിഞ്ഞയാൾ. ബോംബ് നിർമ്മിച്ചത് പാർട്ടി ഗ്രാമത്തിൽ. ബോംബ് പെട്ടിക്കടയിൽ നിന്ന് വാങ്ങുന്നതല്ല. പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നു. ഷുഹൈബ് വധക്കേസിലെ പ്രതികൾ ഉൾപ്പടെയുള്ള ക്രിമിനൽ സംഘങ്ങളുടെ ഉറ്റ തോഴനാണ് കൊലയാളി എന്ന് കേൾക്കുന്നു. കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാർ,മുഖ്യമന്ത്രിയുടെ നാട്ടിൽ. സി ഐ ടി യു ഗുണ്ടകൾ ഒരു വ്യവസായ സ്ഥാപനം ഭീഷണിപ്പെടുത്തി അടച്ച് പൂട്ടിക്കുന്നത് മുഖ്യമന്ത്രിയുടെ കണ്ണൂരിൽ.

ആഭ്യന്തര വകുപ്പിന് എന്താണാവോ നാട്ടിൽ പണി ? അതോ ഇനി കൊന്നതും കൊല്ലപ്പെട്ടതും പാർട്ടിക്കാർ ആയതോണ്ട് പാർട്ടി പോലീസും പാർട്ടി കോടതിയുമാണോ തീരുമാനിക്കേണ്ടത് ? ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ 1 ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button