Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

38 വർഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി: യൂണിവേഴ്സിറ്റി കോളേജിൽ ചരിത്രം കുറിച്ച് കെഎസ് യു

ഈ വിജയങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ഡെൽന തോമസിന്റെ വിജയം

കാമ്പസുകളിൽ രാഷ്ട്രീയം വേണോ വേണ്ടയോ എന്ന ചർച്ച കാലാകാലങ്ങളിലായി നടക്കുന്നുണ്ട്. രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊല കണ്ടുമടുത്തവരാണ് കേരളീയർ. എസ്എഫ്‌ഐ- കെഎസ്‌യു- എവിബിപി – എഐഎസ് എഫ് – എംഎസ്എഫ് തുടങ്ങിയ നിരവധി രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകൾ ഓരോ കാമ്പസിലും സജീവമായും ഏറിയും കുറഞ്ഞുമുള്ള പ്രവർത്തനങ്ങളിലൂടെ അടയാളപ്പെടുത്തപ്പെടുന്നുണ്ട്. അഭിമന്യു, ധീരജ് തുടങ്ങിയ വിദ്യാർത്ഥികൾ കോളേജിനുള്ളിൽ അതിദാരുണമായി കൊല്ലപ്പെട്ട സംഭവങ്ങൾ വിദ്യാർത്ഥിരാഷ്ട്രീയം നിരോധിക്കണമെന്ന ആവശ്യത്തെ വീണ്ടും ഉയർത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങൾ അടക്കം ആഘോഷിക്കുന്നത് നാല് പതിറ്റാണ്ടിലെ ചരിത്രം തിരുത്തിക്കുറിച്ച് യൂണിവേഴ്‌സിറ്റി കോളേജില്‍ കെഎസ്‌യു വിജയക്കൊടി പാറിച്ചതാണ്.

read also: സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ്: വിമര്‍ശനവുമായി കെകെ ശൈലജ

കഴിഞ്ഞ മുപ്പതിൽ അധികം വർഷമായി യൂണിവേഴ്‌സിറ്റി കോളേജ് ചെങ്കോട്ടയായി പിടിച്ചു നിർത്തിയ എസ്എഫ്‌ഐയ്ക്ക് ഇത്തവണ ലഭിച്ചത് വമ്പൻ പരാജയം. 2019 ൽ ക്യാംപസിനുള്ളിലെ കത്തിക്കുത്ത് കേസ്, പിഎസ്സി പരീക്ഷാ ക്രമക്കേട് തുടങ്ങിയ വിഷയങ്ങളില്‍ എസ്എഫ്ഐ പ്രതിരോധത്തിലായിരിക്കുമ്പോൾ നടന്ന തിരഞ്ഞെടുപ്പിൽ പോലും മികച്ച വിജയം നേടാൻ കഴിഞ്ഞ എസ്എഫ്‌ഐയ്ക്ക് ഇത്തവണ ചുവടു പിഴച്ചു.

മത്സരം നടന്ന 6 സീറ്റുകളിലും ആയിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥികള്‍ 2019ൽ വിജയം സ്വന്തമാക്കിയത്. എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി 1803 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെഎസ് യു സ്ഥാനാര്‍ഥിയെ തറ പറ്റിച്ചത്. എന്നാൽ ഈ വിജയങ്ങളെയെല്ലാം മാറ്റി മറിച്ചുകൊണ്ടാണ് ഡെൽന തോമസിന്റെ വിജയം. 38 വർഷത്തെ എസ് എഫ് ഐ ഏകാധിപത്യത്തിന് കനത്ത തിരിച്ചടി തന്നെയാണ് കെഎസ് യുവിന്‍റെ നേട്ടം.

ഇലക്ഷന് മുന്‍പ് എസ് എഫ് ഐ പാനലിലെ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി സ്ഥാനാര്‍ഥി കോളേജില്‍ നിന്നും ടി സി വാങ്ങുകയും മറ്റൊരു കോളേജില്‍ അഡ്മിഷന്‍ എടുത്തതിനെയും തുടര്‍ന്നുണ്ടായ സാഹചര്യമാണ് എസ്എഫ്‌ഐക്ക് തിരിച്ചടിയായത്. എസ്എഫ്ഐയുടെ കോട്ടയെന്ന് ഖ്യാതി നേടിയ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിന്റെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് കെഎസ്​യു സ്ഥാനാർഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങൾ നിശബ്ദമായിരുന്ന കോളജിലെ ഈ നേട്ടം കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്​യു നേതാക്കൾ ആഘോഷിക്കുകയാണ്.

കെ.എം അഭിജിത്ത് സമൂഹമാധ്യമത്തിലൂടെ എസ് എഫ് ഐയ്ക്കെതിരെ വിമര്ശനമുന്നയിച്ചു. കാരണം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ടി.സി വാങ്ങിയ എസ്.എഫ്.ഐയുടെ ആർട്സ് ക്ലബ് സെക്രട്ടറി സ്ഥാനാർത്ഥി കഴിഞ്ഞ ദിവസവും കോളേജിലെത്തി തിരെഞ്ഞെടുപ്പിന് വിദ്യാർത്ഥികളോട് വോട്ട് തേടിയിരുന്നു. എസ്.എഫ്.ഐയുടെ സംഘടനാ ലാഭത്തിനുവേണ്ടി കോളേജിൽ നിന്ന് ടി.സി വാങ്ങിയ വിദ്യാർത്ഥിനിയെകൊണ്ട് ‘ജനാധിപത്യത്തെ അട്ടിമറിച്ച് ‘ യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥികളെയാകെ വിഡ്ഢികളാക്കാൻ ശ്രമിച്ച എസ്.എഫ്.ഐയ്ക്ക് കെ.എസ്‌.യുവിന്റെ നിയമ പോരാട്ടത്തിലൂടെ തിരിച്ചടി ലഭിച്ചിരിക്കുകയാണെന്നു കെ.എം അഭിജിത്ത് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button