തിരുവനന്തപുരം: സംസ്ഥാനത്തെ ക്ലാസുകള്‍ ഇന്ന് മുതല്‍ പുനാരാരംഭിക്കുന്നു. ഒന്നു മുതല്‍ 9 വരെയുള്ള ക്ലാസുകള്‍ ഇന്ന് തുടങ്ങും. ആദ്യ ആഴ്ചയില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 50 ശതമാനം വിദ്യാര്‍ഥികള്‍ എത്തുന്ന രീതിയിലാണ് ക്രമീകരണം. പ്രീ പ്രൈമറി ക്ലാസ്സുകളും ഇന്ന് മുതല്‍ തുടങ്ങും. നേരിട്ടുള്ള ക്ലാസുകള്‍ക്ക് പുറമെ ഓണ്‍ലൈന്‍ ക്ലാസുകളും തുടരാനാണ് തീരുമാനം. എല്ലാ ക്ലാസുകാര്‍ക്കും ഇത്തവണ വാര്‍ഷിക പരീക്ഷ ഉണ്ടാകും.
കൊവിഡ് വ്യാപന പശ്ചാതലത്തില്‍ കഴിഞ്ഞ മാസം അടച്ച ക്ലാസുകളാണ് രോഗ വ്യാപനം കുറഞ്ഞതോടെ ഇന്ന് മുതല്‍ പുനരാരംഭിക്കുന്നത്. എന്നാല്‍ അടുത്ത ആഴ്ച മുതല്‍ ക്ലാസുകള്‍ മുഴുവൻ സമയം ഉണ്ടായിരിക്കും. ഈ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ പൊതു അവധി ദിവസങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തി ദിവസവും ആക്കിയിട്ടുണ്ട്. പരീക്ഷ ടൈം ടേബിള്‍ പിന്നീട് പ്രസിദ്ധീകരിക്കും.
Post Your Comments